March 28, 2026

തരൂരിനെ സിപിഎമ്മില്‍ എത്തിക്കാൻ ചർച്ച നടത്തിട്ടില്ല; വാര്‍ത്ത വ്യാജം: യൂസഫലി

  • January 27, 2026
  • 0 min read

തരൂരിനെ സിപിഎമ്മില്‍ എത്തിക്കാൻ ചർച്ച നടത്തിട്ടില്ല; വാര്‍ത്ത വ്യാജം: യൂസഫലി കോൺഗ്രസ് നേതാവ് ശശി തരൂരിനെ സി.പി.എമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ചകൾ നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. സ്വിറ്റ്‌സർലൻഡിലെ ഡാവോസിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇത്തരമൊരു വാർത്ത തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം ദുബായിൽ പറഞ്ഞു. ഈ അടുത്ത കാലത്തൊന്നും താൻ ശശി തരൂരിനെ കണ്ടിട്ടില്ലെന്ന് യൂസഫലി വ്യക്തമാക്കി. ആറ് മാസം മുൻപ് അദ്ദേഹം തന്റെ വീട്ടിൽ വന്നപ്പോൾ കണ്ടതാണ് അവസാനത്തെ കൂടിക്കാഴ്ചയെന്നും വ്യക്തിപരമായ സൗഹൃദത്തിനപ്പുറം രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *