എം.ബി.ബി.എസ്. വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു

എം.ബി.ബി.എസ്. വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു….
കാവുങ്കൽ സ്വദേശിയായ എം.ബി.ബി.എസ്. വിദ്യാർഥി താഷ്ക്കെൻ്റിൽ കുഴഞ്ഞു വീണ് മരിച്ചു. കെ.എസ്.ഇ.ബി. മുഹമ്മ വൈദ്യുതി സെക്ഷനിൽ നിന്നും സബ്ബ് എൻജിനിയറായി വിരമിച്ച കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് കാവുങ്കൽ കുന്നുംപുറം ജംഗ്ഷന് വടക്ക് അറാശിപറമ്പിൽ കെ.എൻ. പ്രസന്ന ബാബുവിൻ്റെ മകൻ അശ്വിൻ ബാബുവാണ് (25) ശനിയാഴ്ച വൈകിട്ട് കുഴഞ്ഞു വീണ് മരിച്ചത്. ഉസ്ബെക്കിസ്ഥാനിലെ താഷ്ക്കെൻ്റ് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ എം.ബി.ബി.എസ്. വിദ്യാർഥിയായിരുന്നു അശ്വിൻ. സുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും പരുക്ക് പറ്റിയിട്ടുണ്ട്. സഹപാഠികൾ പ്രാഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുക്രയ്നിലെ സ്പ്രേഷ്യ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എം.ബി.ബി.എസിൽ അശ്വിൻ രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കെയാണ് 2022 ൽ യുക്രയിനിൽ യുദ്ധം പൊട്ടി പുറപ്പെട്ടത്. അന്ന് വളരെ ത്യാഗങ്ങൾ സഹിച്ചാണ് അശ്വിൻ നാട്ടിലെത്തിയത്. പത്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. കോഴ്സ് പൂർത്തീകരിക്കാനായാണ് താഷ്ക്കെൻ്റിലേക്ക് വീണ്ടും യാത്രയായത്. താഷ്ക്കെൻ്റ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. നാളെ തിങ്കളാഴ്ച സംസകാരം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഹെഡ് നഴ്സായി വിരമിച്ച ബിന്ദുവാണ് മാതാവ്. നാട്ടിലെ നിയമ പഠനത്തിന് ശേഷം യു.കെ യിൽ നിയമ ഉപരിപഠന വിദ്യാർത്ഥിയായ അശ്വതിയാണ് ഏക സഹോദരി.


