മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സാഹിത്യ പുരസ്കാരം

പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർത്ഥം രൂപീകരിക്കപ്പെട്ട മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ശ്രീമതി അരുന്ധതി റോയിക്ക് സമ്മാനിക്കുന്നു
. 2026 ജനുവരി 28 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പാളയത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ ഫൗണ്ടേഷൻ പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് പ്രശസ്ത കവിയും മുൻ കേരള ഗവ. ചീഫ് സെക്രട്ടറിയുമായ ശ്രീ. കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്യുന്നതാണ്. ചലച്ചിത്രനടൻ ശ്രീ ജയറാം. പ്രശസ്ത സാഹിത്യ നിരൂപകനും ജൂറി ചെയർമാനുമായ ഡോ. വി. രാജകൃഷ്ണൻ, സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യാ എസ്. അയ്യർ IAS, ചിത്രകാരൻ ശ്രീ. ബി. ഡി. ദത്തൻ, എഴുത്തുകാരൻ ശ്രീ. സി. റഹിം ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് ശ്രീ നൗഷാദ് അലി, സെക്രട്ടറി ശ്രീ പി.ആർ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.


