ബോർഡ് ഓഫ് മാനേജ്മെന്റ് രൂപീകരിച്ചു
ബോർഡ് ഓഫ് മാനേജ്മെന്റ് രൂപീകരിച്ചു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ബൈലോയ്ക്കും വിധേയമായി ബാങ്കിൽ പുതിയ ബോർഡ് ഓഫ് മാനേജ്മെന്റ് രൂപീകരിച്ചു. റിസർവ് ബാങ്ക് മുൻ ഉദ്യോഗസ്ഥനായ ശ്രീ. വി. രവീന്ദ്രൻ ചെയർമാനായുള്ള ബോർഡ് ഓഫ് മാനേജ്മെന്റിൽ ഭരണസമിതിയിൽ നിന്ന് പ്രസിഡന്റ് ശ്രീ. പി. മോഹനൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ശ്രീ. ടി.വി. രാജേഷ്, ശ്രീ. പി. ഗഗാറിൻ, ശ്രീ. അധിൻ എ., അഡ്വ: ജോസ് ടോം, അഡ്വ: ശ്രീജ ഷൈജുദേവ് എന്നിവരും; വിവിധ മേഖലകളിലെ വിദഗ്ധരായ ഡോ: ജിജു പി. അലക്സ്, ശ്രീ. ബി.പി. പിള്ള, അഡ്വ: വി.കെ. പ്രസാദ്, ശ്രീ. കെ.സി. സഹദേവൻ, ശ്രീ. ബൈജു എൻ. കുറുപ്പ് എന്നിവരും; ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം. ചാക്കോയും (Ex-Officio) അംഗങ്ങളാണ്. ബോർഡ് ഓഫ് മാനേജ്മെന്റ് ബാങ്കിന്റെ സുപ്രധാന പ്രവർത്തന മേഖലകളായ ക്രെഡിറ്റ്, ഓഡിറ്റ്, റിസ്ക് മാനേജ്മെന്റ് എന്നിവയിൽ ചർച്ചകൾ നടത്തി ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ / ഉപദേശങ്ങൾ ഭരണസമിതിക്ക് സമർപ്പിക്കുന്നതാണ്.

