March 28, 2026

വിനോദയാത്രയ്ക്ക് എത്തിയ യുവതി പുഴയിൽ വീണ് മരിച്ചു

  • January 25, 2026
  • 0 min read

സഹപ്രവർത്തകർക്കൊപ്പം പുഴയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോൾ അപകടം, അഷ്ടമിച്ചിറ സ്വദേശിനിക്ക് കാളിയാർ നദിയിൽ ദാരുണാന്ത്യം…തൃശ്ശൂര്‍: സഹപ്രവർത്തകർക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ യുവതി പുഴയിൽ വീണ് മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശിനിയായ ചെറാല വീട്ടിൽ മുരളിയുടെ മകൾ ശ്രദ്ധ (24) ആണ് മരിച്ചത്. മാള കുഴിക്കാട്ടിശ്ശേരി സി.എസ്.ബി ബാങ്കിലെ കസ്റ്റമർ റിലേഷൻ ഓഫീസറായിരുന്നു. ഇന്നലെ ഉച്ചയോടെ കാവക്കാട് ഭാഗത്തുള്ള കാളിയാർ നദിയിലായിരുന്നു അപകടം നടന്നത്.ബാങ്ക് ജീവനക്കാരുടെ സംഘത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ശ്രദ്ധ. പുഴയിൽ കുളിക്കാണ്‍ ഇറങ്ങുന്നതിനിടെ കാൽ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു. കൂടെയുള്ളവർ ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ശ്രദ്ധയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.കിഴക്കനൂട്ട് വീട്ടിൽ ജിഷ്ണുവാണ് ഭർത്താവ്, മകൻ ദേവദത്ത്, സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടങ്ങൾ പതിവായ കാളിയാർ നദിയിൽ പരിചയമില്ലാത്തവർ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും അപ്രതീക്ഷിതമായ ആഴവും ഒഴുക്കും ഉള്ളതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു..

Leave a Reply

Your email address will not be published. Required fields are marked *