March 27, 2026

AIECCA ദേശീയ സംഗമത്തിന് കൊച്ചിയില്‍ ഗംഭിര തുടക്കം

  • January 23, 2026
  • 1 min read

AIECCA ദേശീയ സംഗമത്തിന് കൊച്ചിയിൽ ഗംഭിര തുടക്കം

ഇന്നും നാളെയും മലനാട് ടിവി യിൽ ലൈവ്

കൊച്ചി:
വിദ്യാഭ്യാസ ഉപദേശകരെയും കൗൺസിലേഴ്‌സുകളെയും ഒരുമിപ്പിക്കുന്ന ഓൾ ഇന്ത്യ എഡ്യൂക്കേഷണൽ കൺസൾട്ടന്റ്‌സ് & കൗൺസിലേഴ്‌സ് അസോസിയേഷൻ (AIECCA)യുടെ ദേശീയ തലത്തിലുള്ള ദ്വിദിന സമ്മേളനം (ജനുവരി 23, 24) കൊച്ചിയിൽ ഗംഭീര തുടക്കമായി.. വിദ്യാഭ്യാസ രംഗത്തെ പുതിയ സാധ്യതകൾ, കരിയർ മാർഗങ്ങൾ, സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു.

ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ AIECCA നാഷണൽ സെക്രട്ടറി ഖലീൽ ഷാ സ്വാഗത പ്രസംഗം നടത്തി.. തുടർന്ന് വിശിഷ്ടാതിഥികളുടെയും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ദീപപ്രജ്വലനം നടന്നു. AIECCA നാഷണൽ പ്രസിഡന്റ് സാം ഫിലിപ്പ് അധ്യക്ഷ പ്രസംഗം നടത്തി..കൊച്ചി മേയർ അഡ്വ. മിനി മോൾ മുഖ്യാതിഥിയായി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി..
തുടർന്ന് യുവജനങ്ങൾക്ക് ഏറെ പ്രചോദനമേകുന്ന ജോസഫ് അന്നക്കുട്ടി ജോസിന്റെ മോട്ടിവേഷണൽ സ്പീച്ച് കേൾവിക്കാർക്ക് കൗതുകവും, വിജ്ഞാനപ്രദവുമായി.

Leave a Reply

Your email address will not be published. Required fields are marked *