March 27, 2026

AIECCA ദേശീയ സംഗമത്തിന് കൊച്ചിയില്‍ ഗംഭിര തുടക്കം

  • January 23, 2026
  • 1 min read

AIECCA ദേശീയ സംഗമത്തിന് കൊച്ചിയില്‍ ഗംഭിര തുടക്കം

ഇന്നുമ നാളെയും മലനാട് ടിവി യില്‍ ലൈവ്

കൊച്ചി:
വിദ്യാഭ്യാസ ഉപദേശകരെയും കൗണ്‍സിലേഴ്‌സുകളെയും ഒരുമിപ്പിക്കുന്ന ഓള്‍ ഇന്ത്യ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്റ്‌സ് & കൗണ്‍സിലേഴ്‌സ് അസോസിയേഷന്‍ (AIECCA)യുടെ ദേശീയ തലത്തിലുള്ള ദ്വിദിന സമ്മേളനം (ജനുവരി 23, 24) കൊച്ചിയില്‍ ഗംഭീര തുടക്കമായി.. വിദ്യാഭ്യാസ രംഗത്തെ പുതിയ സാധ്യതകള്‍, കരിയര്‍ മാര്‍ഗങ്ങള്‍, സാമൂഹിക ഉത്തരവാദിത്തങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നു.

ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ AIECCA നാഷണല്‍ സെക്രട്ടറി ഖലീല്‍ ഷാ സ്വാഗത പ്രസംഗം നടത്തി.. തുടര്‍ന്ന് വിശിഷ്ടാതിഥികളുടെയും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ദീപപ്രജ്വലനം നടന്നു. AIECCA നാഷണല്‍ പ്രസിഡന്റ് സാം ഫിലിപ്പ് അധ്യക്ഷ പ്രസംഗം നടത്തി..
കൊച്ചി മേയര്‍ അഡ്വ. മിനി മോള്‍ മുഖ്യാതിഥിയായി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി..
തുടര്‍ന്ന് യുവജനങ്ങള്‍ക്ക് ഏറെ പ്രചോദനമേകുന്ന ജോസഫ് അന്നക്കുട്ടി ജോസിന്റെ മോട്ടിവേഷണല്‍ സ്പീച്ച് കേള്‍വിക്കാര്‍ക്ക് കൗതുകവും, വിജ്ഞാനപ്രദവുമായി.0

Leave a Reply

Your email address will not be published. Required fields are marked *