അഴീക്കോട് – മുനമ്പം പാലം

അഴീക്കോട് – മുനമ്പം പാലം നിര്‍മ്മാണം: 70 ശതമാനം പൂര്‍ത്തിയായെന്ന് പഠന റിപ്പോര്‍ട്ട്
അഴീക്കോട് – മുനമ്പം പാലം നിര്‍മ്മാണം: 70 ശതമാനം പൂര്‍ത്തിയായെന്ന് പഠന റിപ്പോര്‍ട്ട്
സെഗ്മന്റല്‍ ബോക്സ് ഗര്‍ഡര്‍ ലോഞ്ചിംഗ് സംവിധാനം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അഴീക്കോട് -മുനമ്പം പാലം നിര്‍മ്മാണം 70 ശതമാനം പൂര്‍ത്തിയായതായി വിദ്യാര്‍ത്ഥികളുടെ പഠന റിപ്പോര്‍ട്ട്.കൊടുങ്ങല്ലൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (ടി.എച്ച്.എസ്) സ്‌കൂളിലെ രണ്ടാം വര്‍ഷ ഡ്രാഫ്റ്റ്സ്പേഴ്സണ്‍ സിവില്‍ വര്‍ക്‌സിലെ വിദ്യാര്‍ത്ഥികളാണ് അഴീക്കോട് മുനമ്ബം പാലം നിര്‍മ്മാണത്തെ സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പാലം നിര്‍മ്മിക്കുന്നത്. സെഗ്മന്റല്‍ ബോക്സ് ഗര്‍ഡര്‍ ലോഞ്ചിംഗ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ സാധിക്കും. കൂടാതെ മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരം തടസപ്പെടാത്തവിധം ക്രമീകരിക്കാനും സാധിക്കും. നിലവില്‍ പാലത്തിന്റെ 205 പൈല്‍ ഫൗണ്ടേഷനും പൂര്‍ത്തീകരിച്ചു. പൈല്‍ ക്യാപ് 38 എണ്ണത്തില്‍ 33 എണ്ണവും പിയര്‍ 61 എണ്ണത്തില്‍ 41 എണ്ണവും പൂര്‍ത്തിയായി. കൂടാതെ അഴീക്കോട് ഭാഗത്ത് 118.55 മീറ്റര്‍ നീളത്തില്‍ ബീമും സ്ലാബും പൂര്‍ത്തിയായിട്ടുണ്ട്. സെഗ്മന്റ് ബോക്സ് 216 എണ്ണത്തില്‍ 108 എണ്ണം പൂര്‍ത്തിയായി. അഴിക്കോട് ഭാഗത്ത് നാല് സ്പാന്‍ ബോക്സ് ഗര്‍ഡര്‍ ഉയര്‍ത്തി ബലപ്പെടുത്തി. നിലവില്‍ അഞ്ചാമത്തെ സ്പാന്‍ സെഗ്മന്റുകള്‍ ലിഫ്റ്റ് ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.17 വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ടീച്ചര്‍ ആര്‍.കൃഷ്ണപ്രിയ, ലബോറട്ടറി ടെക്നിക്കല്‍ അസി. ബി.ഹബീബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായി അഴീക്കോട് മുനമ്ബം പാലം നിര്‍മ്മാണത്തിന്റെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കെ.ആര്‍.എഫ്.ബി അസി. എന്‍ജിനീയര്‍ മൈഥിലി, പ്രൊജക്ട് എന്‍ജിനീയര്‍മാരായ നവനീത് ഭാസ്, ടി.പി.ബിബിന്‍, സൈറ്റ് ജനറല്‍ മാനേജര്‍ വിനയകുമാര്‍ എന്നിവരുടെ സഹായത്തോടെയാണ് പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്.


