March 27, 2026

AIECCA ദേശീയ സംഗമം നാളെ കൊച്ചിയിൽ; വിദ്യാഭ്യാസ മേഖലയുടെ ഭാവി ചർച്ചയാകും

  • January 22, 2026
  • 1 min read

കൊച്ചി:
വിദ്യാഭ്യാസ ഉപദേശകരെയും കൗൺസിലേഴ്സുകളെയും ഒരുമിപ്പിക്കുന്ന ഓൾ ഇന്ത്യ എഡ്യൂക്കേഷണൽ കൺസൾട്ടന്റ്സ് & കൗൺസിലേഴ്സ് അസോസിയേഷൻ (AIECCA)യുടെ ദേശീയ തലത്തിലുള്ള ദ്വിദിന സമ്മേളനം നാളെ (ജനുവരി 23, 24) കൊച്ചിയിൽ നടക്കും. വിദ്യാഭ്യാസ രംഗത്തെ പുതിയ സാധ്യതകൾ, കരിയർ മാർഗങ്ങൾ, സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ AIECCA നാഷണൽ സെക്രട്ടറി ഖലീൽ ഷാ സ്വാഗത പ്രസംഗം നടത്തും. തുടർന്ന് വിശിഷ്ടാതിഥികളുടെയും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ദീപപ്രജ്വലനം നടക്കും. AIECCA നാഷണൽ പ്രസിഡന്റ് സാം ഫിലിപ്പ് അധ്യക്ഷ പ്രസംഗം നടത്തും.
കൊച്ചി മേയർ വിനി മോൾ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് യുവജനങ്ങൾക്ക് പ്രചോദനമേകുന്ന ജോസഫ് അന്നക്കുട്ടി ജോസിന്റെ മോട്ടിവേഷണൽ സ്പീച്ചും, മുൻ സൈനിക ഉദ്യോഗസ്ഥൻ മേജർ രവി നേതൃത്വം നൽകുന്ന ഡിഫൻസ് കരിയർ ഗൈഡൻസ് ക്ലാസും ലഹരി വിരുദ്ധ ബോധവത്കരണ സെഷനും നടക്കും. ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാൾ സന്ദർശനവും വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് നടക്കുന്ന പ്രോ ഷോയിൽ പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും ഗായകൻ വിജയ് യേശുദാസും പങ്കെടുക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കും.
ജനുവരി 24 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന രണ്ടാം ദിവസത്തെ പരിപാടിയിൽ വിവിധ പ്രഭാഷണങ്ങൾക്ക് പുറമെ B2B ബിസിനസ് മീറ്റ് നടക്കും. വിദ്യാഭ്യാസ മേഖലയിലെ സംരംഭകരെയും കൺസൾട്ടന്റുകളെയും ബന്ധിപ്പിക്കുന്ന ഈ മീറ്റ് സമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. വൈകിട്ട് 5.30 മുതൽ AIECCAയുടെ വാർഷിക ജനറൽ ബോഡി യോഗവും ഡിന്നറും നടക്കുന്നതോടെ സമ്മേളനത്തിന് സമാപനമാകും

Leave a Reply

Your email address will not be published. Required fields are marked *