March 27, 2026

ഭദ്രകാളി ക്ഷേത്ര പരിസരത്തുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്ക്

  • January 22, 2026
  • 0 min read

തിരുവനന്തപുരം: കള്ളിക്കാട് ഭദ്രകാളി ക്ഷേത്ര പരിസരത്തുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്ക്. രാവിലെ കാട് വൃത്തിയാക്കുന്ന ജോലിക്കായി എത്തിയ രണ്ട് പേരാണ് അപകടത്തില്‍പ്പെട്ടത്. ക്ഷേത്രത്തിനടുത്ത് പഴയ സാധനങ്ങള്‍ കത്തിക്കുന്നതിനിടെ അവയില്‍ കിടന്നിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം. സുരേഷ് (58) എന്നയാള്‍ക്കാണ് പരിക്കേറ്റത്.വിവരമറിഞ്ഞ് എത്തിയ നെയ്യാർ ഡാം ഫയർഫോഴ്സ് സംഘം സാഹചര്യം നിയന്ത്രണ വിധേയമാക്കി. അപകടത്തിൽപ്പെട്ടയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്‍റെ കാരണം സംബന്ധിച്ച്‌ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *