March 27, 2026

ശൈലജയുടെ ഇമേജില്‍……..പിണറായി യുഗം അവസാനിക്കുന്നുവോ……

  • January 22, 2026
  • 0 min read

ശൈലജയുടെ ഇമേജില്‍……..പിണറായി യുഗം അവസാനിക്കുന്നുവോ……

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനം കേരള നിയമസഭാ പരിസരം ഒരു അസാധാരണ സംഭവത്തിന് സാക്ഷിയായി. സാധാരണ നിയമസഭയില്‍ നടക്കുന്ന പ്രതിഷേധത്തിന് ശേഷം സഭ സ്തംഭിപ്പിച്ച് പുറത്തുവന്ന് മാധ്യമങ്ങളെ ആദ്യം അഭിമുഖീകരിക്കുക പ്രതിപക്ഷ നേതാക്കള്‍ ആയിരുന്നുവെങ്കില്‍ ബുധനാഴ്ച ആ പതിവ് തെറ്റി. പ്രതിപക്ഷത്തേക്കാള്‍ മുന്‍പെ കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ഇടതുനേതാക്കള്‍ സഭയ്ക്ക് പുറത്തെത്തി മാധ്യമങ്ങളെ കണ്ടു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. മാത്രമല്ല നയപ്രഖ്യാപന പ്രസംഗം തിരുത്തിയത് സംബന്ധിച്ചും ശൈലജ കൃത്യമായ വിവരണം നല്‍കി. ഇതെല്ലാം വലിയ വാര്‍ത്താ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. കാരണം ഒരു വേദി പോലും വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത പിണറായിയും ഒരടി പിന്നോട്ട് പോയെങ്കില്‍ ചില തീരൂമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്ന് വേണം കരുതാന്‍.

Leave a Reply

Your email address will not be published. Required fields are marked *