കർണാടക നിയമസഭയിലും നാടകീയത; പ്രസംഗം വെട്ടിച്ചുരുക്കി ഗവർണർ

ബെംഗളൂരു: കർണാടക നിയമസഭയിലും ഗവർണർ-സർക്കാർ പോര്. നയപ്രഖ്യാപന പ്രസംഗം രണ്ട് വരി മാത്രം വായിച്ച് ഇറങ്ങിപ്പോയ ഗവർണർ താവർചന്ദ് ഗഹ്‌ലോതിനെ കോൺഗ്രസ് എംഎൽഎമാർ തടയാൻ ശ്രമിച്ചത് നാടകീയതകൾക്കിടയാക്കി.’സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനം ഇരട്ടിയാക്കാൻ എന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്, ജയ് കർണാടക’ എന്ന് ഹിന്ദിയിൽ പറഞ്ഞതിന് പിന്നാലെ ഗവർണർ നിയമസഭ വിടുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയതിന് സമാനമായ നടപടികളാണ് കർണാടകത്തിലും കണ്ടത്.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കി കേന്ദ്രസർക്കാർ നടപ്പാക്കിയ വിബി-ജി റാം ജി പദ്ധതിയെപ്പറ്റി ചർച്ചചെയ്യാനാണ് പത്തുദിവസത്തെ സംയുക്ത നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. തൊഴിലുറപ്പുപദ്ധതി തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്


