നടൻ കൃഷ്‌ണപ്രസാദ് മർദിച്ചുവെന്ന് പരാതി

ചങ്ങനാശേരി: സിനിമാ നടന്‍ കൃഷ്ണപ്രസാദ് മര്‍ദിച്ചുവെന്ന് പൊലീസില്‍ പരാതി നല്‍കി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍. കോട്ടയം ശ്രീനിലയം വീട്ടില്‍ ഡോ. ബി ശ്രീകുമാറാണ് (67) നടനെതിരെ ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചങ്ങനാശേരി പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തില്‍ എത്തിയപ്പോഴാണ് മര്‍ദനമുണ്ടായതെന്ന് പരാതിയില്‍ പറയുന്നുണ്ട്. ശ്രീകുമാര്‍ ഇവിടെ പുതിയ വീട് നിര്‍മിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ കല്ലുകെട്ടിയപ്പോള്‍ കൃഷ്ണപ്രസാദ് എത്തി തടയുകയും ഇനി കല്ലുകെട്ടിയാല്‍ പൊളിച്ച് കളയുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ ഡോക്ടര്‍ സ്ഥലത്തെത്തിയപ്പോഴാണ് കൃഷ്ണപ്രസാദും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചത് എന്നാണ് പരാതിയില്‍.


