ട്വന്റി 20 പാർട്ടി എൻ.ഡി.എയുടെ ഭാഗമായി

കേരളത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കുറിച്ച് ട്വന്റി 20 പാർട്ടി എൻ.ഡി.എയുടെ ഭാഗമായി. കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ നിർണായക നീക്കമാണിത്. നാളെ പ്രധാനമന്ത്രി നന്ദ്രേമോദി കേരളം സന്ദർശിക്കാനിരിക്കെയാണ് ബി.ജെ.പിയുടെ സർപ്രൈസ് നീക്കം. ഇതാദ്യമായാണ് ട്വന്റി 20 ഒരു മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരം മാരാർജി ഭവനിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബും തമ്മിൽ ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കൊച്ചിയിൽ വെച്ചായിരുന്നു നിർണായക കൂടിക്കാഴ്ച നടന്നത്.


