ആനയിടഞ്ഞ് അപകടം. ആനയുടെ മുൻപിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന യുവാവിന് ദാരുണാന്ത്യം…

തിരുനായത്തോട് ക്ഷേത്രത്തിൽ ആനയിടഞ്ഞ് അപകടം. ആനയുടെ മുൻപിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന യുവാവിന് ദാരുണാന്ത്യം… കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി തിരുനായത്തോട് ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലുവ ചൊവ്വര സ്വദേശി സൂരജാണ് മരിച്ചത്. ആന ഇടഞ്ഞതിനെ തുടർന്നാണ് സൂരജിനെ ചവിട്ടിയത്. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെയായിരുന്നു സംഭവം. 5 ആനകൾ പങ്കെടുത്ത ശീവേലിയിൽ തിടമ്പേറ്റിയ ചിറയ്ക്കൽ ശബരിനാഥൻ എന്ന ആനയായിരുന്നു ഇടഞ്ഞത്.. ആനപ്പുറത്തുണ്ടായ 3 പേരിൽ ഒരാൾ താഴെ വീണു. ആന വിരണ്ടതോടെ മറ്റൊരു ആന കൂടി ഓടി. ഇതുകണ്ട് പരിഭ്രാന്തരായ ആളുകൾ ചിറിയോടുകയായിരുന്നു. ഈ ഓട്ടത്തിനിടയിലാണ് പലർക്കും പരിക്കേറ്റത്. എന്നാൽ ആനകളുടെ മുൻഭാഗത്ത് നിന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക ആയിരുന്ന സൂരജിനെ ആന തട്ടിവീഴ്ത്തുക ആയിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്…


