20 വർഷം എങ്ങുമെത്താതെ രാഹുൽ തിരോധാന കേസ്

സ്വന്തം വീടിന്റെ മുന്നിൽ നിന്ന് കാണാതായ ഏഴ് വയസുകാരൻ ; 20 വർഷം കഴിഞ്ഞിട്ടും യാതൊരു അറിവുമില്ല, കേരളാ പോലീസ് തലകുനിച്ച രാഹുൽ തിരോധാന കേസ് അലപ്പുഴയിലെ ആശ്രമം വാർഡിൽ താമസിച്ചിരുന്ന രാജുവിന്റെയും മിനിയുടെയും മകൻ ആണ് രാഹുൽ രാജു. 2005 മെയ് 18 . അന്നായിരുന്നു രാഹുൽ അസൻപറമ്പ് മൈതാനത്ത് കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കാനായി പോയത്. രാഹുലിന് അപ്പോൾ ഏഴ് വയസായിരുന്നു പ്രായം. കളിയുടെ ഇടക്ക് ദാഹിച്ച രാഹുൽ വെള്ളം കുടിക്കാൻ അടുത്തുള്ള അവൻ്റെ വീട്ടിലേക്ക് പോയി. അതിനു ശേഷം അവനെ ആരും കണ്ടില്ല .. കൂടെ കളിച്ച ചില കുട്ടികൾ പറഞ്ഞത് പ്രകാരം ആ സ്ഥലത്ത് ഒരു മുടിയുള്ള താടി വളർത്തിയ അപരിചിതനായ ആളെ കണ്ടതായി പറയപ്പെടുന്നു അവൻ രാഹുലിന്റെ ബാറ്റ് എടുത്ത് എറിഞ്ഞതായൂം പറയപ്പെടുന്നു . ലോക്കൽ പോലീസ് ആദ്യം അന്വേഷണം നടത്തി. പക്ഷേ ഫലം ഒന്നുമുണ്ടായില്ല. പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. അതിന് ശേഷം CBI അന്വേഷണം ആരംഭിച്ചു. അയൽവാസികളായ പലരെയും ചോദ്യം ചെയ്തു, ഒടുവിൽ റോജോ ജോർജ് എന്ന ആളിനെ സംശയം തോന്നി ലൈ ഡിറ്റക്ടർ നാർക്കോ ടെസ്റ്റ് ബ്രെയിൻ മാപ്പിംഗ് എന്നിവയും നടത്തി. പക്ഷേ തെളിവൊന്നും കിട്ടിയില്ല. ശവം കണ്ടെത്താനായില്ല തട്ടിക്കൊണ്ടുപോയതാണോ അപകടമാണോ എന്നതും ഉറപ്പാക്കിയിട്ടില്ല . ഒടുവിൽ 2015 ൽ CBI ഔദ്യോഗികമായി രാഹുൽ രാജുവിന്റെ തിരോധാന കേസ് ക്ലോസ് ചെയ്തു. അച്ഛൻ എ ആർ രാജു പതിനേഴു വർഷം മകനെ തേടിക്കൊണ്ടിരുന്നു 2022 ൽ ഏറെ നിരാശയിലായ അദ്ദേഹം ആത്മഹത്യ ചെയ്തു .. അമ്മ മിനി ഇന്നും രാഹുൽ ജീവനോടെ എവിടെയെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ്. ഏഴ് വയസ് മാത്രമുള്ള ഒരു കുട്ടി സ്വന്തം നാട്ടിൽ നിന്ന് സ്വന്തം വീടിൻ്റെ മുമ്പിൽ നിന്ന് നിമിഷ നേരം കൊണ്ട് കാണാതാകുന്നു. 20 വർഷം കഴിഞ്ഞിട്ടും യാതൊരു വിധ ഉത്തരങ്ങളും ഇല്ലാതെ ഇപ്പോഴും നിഗൂഢമായി തുടരുന്നു.


