March 27, 2026

വൈകല്യങ്ങള്‍ മറന്ന് അവര്‍ കൊട്ടികയറുകയാണ്,……..

  • January 22, 2026
  • 0 min read
        പൂമ്പാറ്റ ടീമിന്റെ  ശീങ്കാരിമേളം ഹിറ്റ് ആകുന്നു.... 

കേരളത്തില്‍ ആദ്യത്തെ ഭിനശേഷി വീല്‍ചെയര്‍ ശീങ്കാരിമേളം  ആണ്  വൈറലാകുന്നത്  തങ്ങളുടെ  ശാരീരിക വൈകല്യങ്ങള്‍ ഒന്നിനും ഒരു തടസ്സമല്ല എന്ന്  ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഈ പൂമ്പാറ്റ ടീം ന്റെ കൊട്ടിക്കയറല്‍  പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരപ്പറമ്പിലേക്ക് ആകട്ടെ  എന്ന്  നമുക്ക്  പ്രാര്‍ത്ഥിക്കാം.  ജനമനസ്സുകളുടെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു കൊണ്ടാണ്   അവര്‍  പതിഞ്ഞ താളത്തില്‍ നിന്ന്  തങ്ങളുടെ വൈകല്യങ്ങളെ മറന്ന്   കൊട്ടിക്കയറുന്നത്... 


ആഴ്ചയില്‍ ഞായര്‍ ദിവസം ഉച്ചക്ക് ശേഷം തൃശൂര്‍ ജില്ലയില്‍ അത്താണി എന്ന സ്ഥലത്തു വെച്ച് പെപ്പിന്‍ ജോര്‍ജ് മാഷിന്റെ കീഴില്‍ ഞങ്ങള്‍ 22 പേര് ഒത്തുകൂടി 3 മാസം കൊണ്ട് ഞങ്ങള്‍ പഠിച്ചു പാലക്കാട് ജില്ലയില്‍ ചെര്‍പ്പിളശെരി പെങ്ങാട്ടിരി എന്ന സ്ഥലത്ത് വര്‍ഷം തോറും നടത്തി വരാറുള്ള വീല്‍ചെയര്‍ ഫെസ്റ്റ് എന്ന പരിപാടിയില്‍ വെച്ച് ഞങ്ങളുടെ അരങ്ങേറ്റം നടന്നു   തൃശൂര്‍ പാലക്കാട് ജില്ലയിലായി ഞങ്ങള്‍ 22പേരും പിന്നെ പൂമ്പാറ്റ ടീമിന്റ് എല്ലാമായ  പെപ്പിന്‍ജോര്‍ജ് അപര്‍ണനാരായണന്‍ എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *