March 27, 2026

വികസിത നവകേരള സൃഷ്ടിക്കായി പിണറായി വിജയൻ ജൈത്രയാത്ര തുടരും

  • January 22, 2026
  • 1 min read

വിജ്ഞാനാധിഷ്ഠിത വികസിത നവകേരള സൃഷ്ടിക്കായി ജനങ്ങളെയാകെ ചേർത്തു നിർത്തി സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ LDF മുന്നേറ്റം തുടരും എന്ന് 2026 തെളിയിക്കും.
2026 ജനുവരി 20 ന് ഗവർണ്ണർ അവതരിപ്പിച്ച നയപ്രഖ്യാപന-ത്തിന് നന്ദി പ്രമേയം അവതരിപ്പിച്ചു കൊണ്ട് എൽ.ഡി.എഫ്. കൺവീനർ സ.ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം.

ഒന്നിനുപുറകെ ഒന്നായി ഉയർന്നുവന്ന വൻ പ്രതിസന്ധികളെ അസാധാരണമായ ചങ്കൂറ്റത്തോടെ മറികടന്ന്, അതിജീവന ത്തിന്റെയും പുന:സൃഷ്ടിയുടെയും ചരിത്രം രചിച്ചാണ് എൽ ഡി എഫ് സർക്കാർ തുടർച്ചയായ പത്തുവർഷം പൂർത്തിയാക്കു ന്നത്. സഖാവ് പിണറായി വിജയൻ നയിക്കുന്ന സംസ്ഥാന സർക്കാർ വിജ്ഞാ നാധിഷ്ഠിത വികസന നവ കേരളം സൃഷ്ടിക്കാനുള്ള ജൈത്ര യാത്ര തുടരുക തന്നെ ചെയ്യും എന്നതിന്റെ പ്രഖ്യാപന മാണ് ബഹുമാനപ്പെട്ട ഗവർണറുടെ നയപ്രഖ്യാപനം. കേരളത്തിന്റെ ചരിത്ര ത്തിൽ ആദ്യമായാണ് ഒരു സർക്കാരിന് ജനങ്ങൾ തുടർഭരണം സമ്മാനിച്ചത്. 2016 ൽ അധികാരമേറ്റ ഒന്നാം പിണറായി സർക്കാർ മുൻഭരണത്തിൽ തകർന്ന ടിഞ്ഞു പോയ കേരളത്തെ ക്ഷേമത്തി ന്റെയും വികസനത്തിന്റെയും പാതയി ലേക്ക് നയിച്ചത് തിരിച്ചറിഞ്ഞ ജനങ്ങൾ അത് തുടരാൻ നൽകിയ അംഗീകാരമാ യിരുന്നു ഉജ്ജ്വലമായ ആ വൻവിജയ ത്തുടർച്ച. പത്തു വർഷം കൊണ്ട് കേരളം ആർജിച്ച എണ്ണമറ്റ നേട്ടങ്ങൾ ലോകശ്രദ്ധ നേടി. കേരളത്തിന്റെ വിവിധ ക്ഷേമ വികസന പദ്ധതികൾ രാജ്യത്തിനാകെ മാതൃകയായി അംഗീകരിക്കപ്പെട്ടു. നവ കേരളം പടുത്തുയർത്താനുള്ള മുന്നേറ്റം തുടരാൻ ഇത്തവണയും എൽ ഡി എഫിന് ജനകീയാംഗീകാരം ലഭിക്കുമെന്നതിൽ സംശയമില്ല. അഴിമതിയും ജീർണ തകളും വികസനമുരടിപ്പും കൊടികുത്തിവാണ നാളുകളിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച് ക്ഷേമ വികസന പാതയി ലേക്ക് നയിച്ചത് 2016 ൽ അധികാരമേറ്റ പിണറായി വിജയൻ സർക്കാരാണ്. അധികാരത്തിന്റെ ഇടനാഴികളിൽ തമ്പടിച്ച് വിഹരിച്ചിരുന്ന ഇടനിലക്കാരു ടെയും മാഫിയാ സംഘങ്ങ ളുടെയും പിടിയിൽ നിന്ന് ഭരണ സിരാകേന്ദ്രത്തെ മോചിപ്പിക്കുകയാണ് ഈ സർക്കാർ അധികാരമേറ്റ ഉടൻ ചെയ്തത്. ജനങ്ങളെ ചേർത്തു നിർത്തി, ജനങ്ങളുടെ ഹൃദയ സ്പന്ദനമറിഞ്ഞ് ജനക്ഷേമവും വികസനവും നാടിന്റെ പുരോഗതിയും ഉറപ്പുവരുത്തി ഈ ഗവൺമെന്റ് തുടർച്ചയായ പത്തു വർഷം പൂർത്തിയാക്കുന്നു. ഭരണത്തു ടർച്ചയുടെ കാഹളം തന്നെയാണ് കേരളത്തിൽ മുഴങ്ങുന്നത്.

സർ,
2016 ൽ എൽഡിഎഫ് അധികാരമേൽക്കു മ്പോൾ പാടേ തകർന്നു കിടക്കുകയാ യിരുന്നു നമ്മുടെ സംസ്ഥാനം. പാവങ്ങളുടെ ആശ്രയമായ 600 രൂപ ക്ഷേമ പെൻഷൻ പോലും കൊടുക്കാത്ത കൊടും ക്രൂരത ആർക്കു മറക്കാനാവും. സർക്കാർ സ്കൂളുകൾ അനാദായകരം എന്നു പറഞ്ഞ് വിൽപ്പനക്കു വെച്ച കാലം. പരീക്ഷ കഴിഞ്ഞിട്ടും പാഠപുസ്തകം കാണാത്ത കാലം. നിയമന നിരോധനം അടിച്ചേൽപ്പിച്ച കാലം. വിലക്കയറ്റവും തകർന്ന പൊതു വിതരണ സംവിധാനവും നഷ്ടത്തിലേക്ക് കൂപ്പുകുത്തി തകർന്ന പൊതുമേഖലാ വ്യവസായങ്ങളും പവർ കട്ടും ലോഡ് ഷെഡ്ഡിങ്ങും മണിക്കൂറുകൾ ഇരുൾ പടർത്തിയ കാലം.
ആ നശിച്ച നാളുകൾ ഇനി ഒരിക്കലും തിരിച്ചു വരരുതെന്ന് ചിന്തിച്ചുറപ്പിച്ച ഒരു ജനത ഇവിടുണ്ട്. തങ്ങളുടെ അനുഭവങ്ങ ളിലൂടെ അവർ അവരുടെ ശത്രുക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ, അതെല്ലാം അതിജീ വിക്കാൻ, ജനങ്ങളെ ചേർത്തു നിർത്തി. തങ്ങളെ സംരക്ഷിക്കാൻ ഒരു നായകനുണ്ടെന്ന് കേരളം തിരിച്ചറിഞ്ഞ പത്തു വർഷങ്ങളാണ് കടന്നു പോകുന്നത്.
സർ,
ചരിത്രത്തിൽ ഇതുവരെയില്ലാത്ത അഭൂതപൂർവമായ വികസന- ക്ഷേമ പദ്ധതികൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എൽ ഡി എഫ് സർക്കാ രിന്റെ നിശ്ചയദാർഢ്യത്തിന്റെയും ജനപ ക്ഷ നിലപാടിന്റെയും ഫലമാണത്. കോൺഗ്രസും ബി ജെ പിയും എത്ര തന്നെ ശ്രമിച്ചാലും അത് മറച്ചുവെക്കാനാവില്ല. ഏതെങ്കിലുമൊരു വികസന ക്ഷേമ പദ്ധതിയെ നിങ്ങൾ അനുകൂലിച്ചിട്ടുണ്ടോ? ഫെഡറൽ തത്വങ്ങൾ ലംഘിച്ച് കേന്ദ്ര ഗവൺമെണ്ട് കേരളത്തെ സാമ്പത്തിക മായി ശ്വാസം മുട്ടിക്കുമ്പോൾ അതിന് കൈയടിക്കുകയാണ് കോൺഗ്രസും യുഡിഎഫും , കേരളത്തിന്റെ അവകാശ ങ്ങൾ തടയാനല്ലാതെ, നമ്മുടെ ആവശ്യ ങ്ങൾ പാർലമെന്റിൽ ഉയർത്താൽ UDF ശ്രമിച്ചിട്ടുണ്ടോ? പാർലമെന്റെനു മുന്നിൽ നിരന്നുനിന്ന് പോറ്റിപ്പാട്ട് പാടിയ നിങ്ങളുടെ എം പി മാർ കേന്ദ്ര പദ്ധതികളിൽ കേരളത്തിന് നിഷേധിച്ച ആയിരക്കണക്കിന് കോടിരൂപ നൽകണമെന്ന് ഒരിക്കലെങ്കിലും ആവശ്യ പ്പെട്ടിട്ടുണ്ടോ?
നമ്മുടെ അടിസ്ഥാനസൗകര്യവിക സന രംഗത്ത് ഉൾപ്പെടെ 10 വർഷം കൊണ്ട് വൻ കുതിപ്പാണുണ്ടായത്. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്ക പാത, വിഴിഞ്ഞം തുറമുഖം, ലൈഫ് മിഷൻ ഭവന പദ്ധതി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം മിഷനിലൂടെ മികച്ച ആരോഗ്യ സംവിധാനം, കൊച്ചി മെട്രോ, വാട്ടർ മെട്രോ, കിഫ്ബി പദ്ധതികൾ, ഗെയ്ൽ പൈപ്പ് ലൈൻ, കൊച്ചി ഇടമൺ പവർ ഹൈവേ, കെ ഫോൺ, തുടങ്ങി നാടിന്റെ മുഖഛായ മാറ്റിയ വികസന ക്ഷേമ മുന്നേറ്റം. 2016 ൽ LDF അധികാരത്തിൽ വരുമ്പോൾ എല്ലാം മുരടിച്ചു നിൽക്കുകയായിരുന്നു . നിങ്ങളുടെ ഭരണകാലത്ത് ദേശീയപാത അതോറിറ്റി അവരുടെ ഓഫീസ് പൂട്ടി സ്ഥലം വിട്ടതാണ്. സ്ഥലമെടുപ്പിന്റെ പകുതി വിഹിതം സംസ്ഥാന സർക്കാർ വഹിക്കു മെന്ന വ്യവസ്ഥ പ്രകാരം LDF ഭരണത്തിൽ ദേശീയപാത നിർമ്മാണത്തിന് തുടക്കം കുറിച്ചു. അത് മുടക്കാൻ സമരം സംഘടി¬പ്പിച്ചവരാണ് കോൺഗ്രസും യുഡിഎഫും ബി ജെ പിയും. കീഴാറ്റൂരിൽ നന്ദിഗ്രാമിലെ മണ്ണും കൊണ്ടു വന്ന് നിങ്ങൾ നടത്തിയ സമരാഭാസം കേരളത്തിന് മറക്കാനാകുമോ? ഞങ്ങളുടെ സർക്കാർ നിങ്ങളുടെ കുത്തി ത്തിരിപ്പുകൾ മറികടന്ന് ഇതിനകം 444 കിലോമീറ്റർ പാത പൂർത്തീകരിച്ചു. എന്ത് എതിർപ്പുകൾ നിങ്ങൾ ഉയർത്തിയാലും LDF അത് പൂർത്തീകരിക്കുക തന്നെ ചെയ്യും.
ഏതെങ്കിലും ഒരു പദ്ധതിക്ക് അനു¬കൂല¬മായി പ്രതിപക്ഷം നിന്നിട്ടുണ്ടോ? വിനാശകാരികളായ നിങ്ങൾ എല്ലാ¬ത്തിനും തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചു. കേരളം അതൊക്കെ മറികടന്നു. തങ്ങൾക്ക് അധികാരം കിട്ടിയാൽ ലൈഫ് അടക്കം LDF സർക്കാർ രൂപം നൽകിയ നാല് മിഷനുകളും പിരിച്ചു വിടുമെന്നാണ് 2021 ൽ UDF പ്രഖ്യാപിച്ചത്. പാവപ്പെട്ട മനുഷ്യരുടെ വീടെന്ന സ്വപ്നം തല്ലിക്കെടു ത്താൻ നോക്കിയ മനുഷ്യത്വമില്ലായ്മക്ക് ചുട്ട മറുപടി നൽകി കേരളം നിങ്ങളെ ആട്ടിയോടിച്ചു. UDF പിരിച്ചു വിടുമെന്നു പ്രഖ്യാപിച്ച ലൈഫ് മിഷനിലൂടെ പിണറായി വിജയൻ സർക്കാർ അഞ്ചു ലക്ഷം കുടുംബങ്ങളെ സ്വന്തം വീടിന് ഉടമകളാക്കി മാറ്റി. ഇരുൾ മൂടിയ അവരുടെ ജീവിതത്തിൽ പ്രകാശം പരത്തി. ലൈഫ് പദ്ധതി പ്രകാരം ആറു ലക്ഷത്തി അഞ്ഞൂറ്റി നാൽപ്പത്തേഴ് വീടുകൾ നിർമ്മിക്കുന്നതിന് കരാർ ഒപ്പിട്ടു കഴിഞ്ഞു. ഒന്നേകാൽ ലക്ഷം വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ലൈഫ് രാജ്യത്തിന് മാതൃകയാണെന്ന് നിതി ആയോഗ് ഈയിടെ പ്രഖ്യാപിച്ചത് നമ്മുടെ അഭിമാനം വർധിപ്പിക്കുന്നു.
ഇത് കോൺഗ്രസ് വെച്ചു കൊണ്ടിരിക്കുന്ന സാങ്കല്പിക വീടുകള ല്ലെന്നു കൂടി ഈ അവസരത്തിൽ ഓർമ്മിപ്പിക്കട്ടെ. 2018ലെ പ്രളയത്തിനു ശേഷം ആയിരം വീടുകളാണ് KPCC പ്രഖ്യാപിച്ചത്. പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവിന്റെ വക 217 വീട്’. മുണ്ടക്കൈ – ചൂരൽമല ദുരിത ബാധിതർ ക്കായി കോൺഗ്രസ് നൂറ് വീട് വാഗ്ദാനം ചെയ്തു. രാഹുൽ ഗാന്ധി വക നൂറ് വീട് വേറെ. യൂത്ത് കോൺഗ്രസ് വക മുപ്പത് വീട്. ഇപ്പോൾ നമുക്കൊപ്പമുണ്ടാകേ ണ്ടിയിരുന്നെങ്കിലും ജയിലിൽ ഏകാംഗ സെല്ലിൽ കഴിയുന്ന ഒരു എം എൽ എ യുടെ നേതൃത്വത്തിൽ ഇതിന് ഭീമമായ പണപ്പിരിവും നടത്തി. എവിടെ ഈ വീടുകൾ, അതിനു വേണ്ടി സ്വരൂപിച്ച കോടികൾ. ഇനിയെങ്കിലും അത് തുറന്നു പറയണം.
ലൈഫ് മിഷൻ പിരിച്ചു വിടും എന്ന പ്രഖ്യാപനത്തിൽ UDF ഉറച്ചു നിൽക്കു ന്നുണ്ടോ? ഇല്ലെങ്കിൽ കേരളത്തോട് മാപ്പു പറയാനുള്ള ആർജ്ജവം നിങ്ങൾ കാണി ക്കുമോ? പ്രതിപക്ഷം മറുപടി പറഞ്ഞേ മതിയാകൂ.
നിങ്ങൾ പിരിച്ചു വിടുമെന്ന് UDF ഭീഷണി മുഴക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പത്തു ലക്ഷത്തോളം വിദ്യാർഥികളാണ് പൊതു വിദ്യാലയങ്ങളിൽ കൂടുതലായി എത്തി യത്. 5,000 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസനം വിദ്യാല യങ്ങളിൽ നടപ്പാക്കി. അമ്പതിനായിരം ഹൈടെക് ക്ലാസ് റൂമുകൾ, റോബോട്ടിക് ലാബ് തുടങ്ങി അത്യാധുനിക സൗകര്യങ്ങ ളോടെ നമ്മുടെ കുട്ടികൾ പഠിക്കുന്നു. 2016 ൽ നിങ്ങളെ ജനങ്ങൾ പുറത്താക്കുമ്പോൾ ആയിരത്തോളം പൊതു വിദ്യാലയങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്നു.
കിഫ്ബി വഴിയുള്ള വികസന പദ്ധതികൾ തകിടം മറിക്കാൻ UDF ഉം BJPയും കിണഞ്ഞു ശ്രമിച്ചു. നിങ്ങൾ ഒത്തു ചേർന്ന് ഇ.ഡിയെയും സി. ബി. ഐ. യെയുമൊക്കെ ഇറക്കി വേട്ടയാടി. 1190 പദ്ധതികളിലായി 90, 562 കോടി രൂപ¬യുടെ വൻവികസന പ്രവർത്തനങ്ങ ളാണ് കിഫ്ബി വഴി ഈ സർക്കാർ നടത്തുന്നത്. UDF എം എൽ എ മാരുടേത് അടക്കം 140 നിയമസഭാ മണ്ഡലങ്ങളിലും കിഫ്ബി പദ്ധതികൾ നടപ്പാക്കി. ഒരു ഭാഗത്ത് കിഫ്ബിയെ തകർക്കാൻ പാടുപെടുക, മറുവശത്ത് മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ തങ്ങളുടെ നേട്ടമാണെന്നു മേനി നടിക്കുക – യു ഡി എഫിന്റെ കാപട്യത്തിനും ജനവഞ്ചനക്കും ഇനിയെന്ത് തെളിവു വേണം. കിഫ്ബി ക്കെതിരായ നെറികെട്ട ആരോപണ ങ്ങളിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ പ്രതിപക്ഷത്തെ ഞങ്ങൾ വെല്ലുവിളിക്കുകയാണ്. വയനാട് തുരങ്ക പാത രാജ്യത്തെ ഏറ്റവും നീളമേറിയ രണ്ടാമത്തെ തുരങ്ക പാതയാണ്. അതും എതിർക്കും എന്നാണ് പ്രതിപക്ഷനേതാവ് പരസ്യമായി പ്രഖ്യാപിച്ചത്. അതിൽ നിങ്ങൾ ഉറച്ചുനിൽക്കുന്നുണ്ടോ? അതോ തെറ്റു പറ്റിയെന്ന് ഏറ്റു പറയുമോ?
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം ആരംഭിച്ചതാണ് കെ ഫോൺ പദ്ധതി. അത് മുടക്കാനും പ്രതിപക്ഷം രംഗത്തിറങ്ങി. കോടതിയിൽ പോയി. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി കിട്ടി. പ്രതിപക്ഷ നേതാവിന് പബ്ലിക്ക് ഇന്റെറസ്റ്റോ പബ്ലിസിറ്റി ഇന്റെറസ്റ്റോ എന്ന് ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതി എന്നെ വിമർശിച്ചിട്ടില്ല, പരിഹസിച്ചിട്ടേ ഉള്ളൂ എന്ന് പറയേണ്ട ഗതികേട് പ്രതിപക്ഷ നേതാവിനുണ്ടായി.

സമസ്ത മേഖലകളെയും സ്പർശിക്കുന്ന വികസന ക്ഷേമ പദ്ധതികളാണ് പത്തുവർഷമായി പിണറായി വിജയൻ സർക്കാർ നടപ്പാക്കുന്നത്. അത് സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസന പ്രക്രിയയയാണ്. രാജ്യത്തെ ആദ്യ അതി¬¬ദാരിദ്യ മുക്ത സംസ്ഥാനമാണ് ഇന്ന് കേരളം. കഴിഞ്ഞ കേരളപ്പിറവി ദിന ത്തിൽ മുഖ്യമന്ത്രി ആ മഹത്തായ പ്രഖ്യാപനം നിർവഹിച്ചു. ലോക പ്രശംസ നേടിയ സുസ്ഥിര വികസന പ്രക്രിയയുടെ ഉടമകളാണ് നാം, കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം മറികടന്ന് സ്വന്തമായ വിഭവ സമാഹരണത്തിലൂടെ ക്ഷേമ വികസന പ്രവർത്തനങ്ങൾ പിണറായി വിജയൻ സർക്കാർ തുടരുകയാണ്. അതിൽ നിന്നു പുറകോട്ടു പോകുന്ന പ്രശ്നമില്ല. 62 ലക്ഷം പേർക്ക് ഇന്ന് മാസം രണ്ടായിരം രൂപ വീതം സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിലെ ത്തുന്നുണ്ട്. 2016 ൽ LDF അധികാരമേ ൽക്കുമ്പോൾ 600 രൂപയായിരുന്നു പെൻഷൻ. UDF സർക്കാർ 18 മാസത്തെ പെൻഷൻ നിഷേധിക്കുകയും ചെയ്തിരുന്നു. LDF ആ കുടിശിക സഹിതം പെൻഷൻ നൽകി. ഇന്നത് രണ്ടായിരം രൂപയായി.
2011 – 16 കാലത്ത് UDF സർകാർ 8833 കോടി രൂപ മാത്രമാണ് പെൻഷ¬നായി നൽകിയത്. 2016 മുതൽ ഇതു വരെയായി പിണറായി വിജയൻ സർക്കാർ 85, 000 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി പാവങ്ങളുടെ കരങ്ങളിൽ എത്തിച്ചു. പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിക്കുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്.
34 ലക്ഷം സ്ത്രീകൾക്ക് മാസം ആയിരം രൂപ വീതം നൽകുന്ന സുരക്ഷാ പദ്ധതി നടപ്പാക്കുകയാണ്. ഈ ക്ഷേമ വികസന പ്രവർത്തനങ്ങൾ തുടരാനുള്ള ജനകീയാം¬ഗീകാരം 2026 ൽ എൽഡി എഫിന് ലഭിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. രണ്ടു മുന്നണിയുടെയും സമീപനവും നയങ്ങളും അനുഭവിച്ചറിഞ്ഞ ജനത LDF നൊപ്പം നിൽക്കുമെന്ന് ഞങ്ങൾക്ക് ആത്മ¬-വിശ്വാസമുണ്ട്.
പുതിയ കേരളം പടുത്തുയർത്താൻ 10 വർഷമായി പിണറായി വിജയൻ സർക്കാർ നടത്തുന്ന വികസന ക്ഷേമ ജൈത്രയാത്രയുടെ കൊടിയടയാളമാണ് ഈ നയപ്രഖ്യാപനം.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികളുമായി ഒത്തുചേർന്ന് UDF നേടിയ വിജയം ക്ഷണികമാണെന്ന് കാലം തെളിയിക്കും. തരാതരം വർഗീയ ഛിദ്രശക്തികളെ നിങ്ങൾ വാരിപ്പുണരുക യാണ്. മതനിരപേക്ഷ കേരളം നിങ്ങൾ ക്ക് മാപ്പു തരില്ല. ശബരിമലയിലെ സ്വർണ കൊള്ളക്കെതിരെ പിണറായി വിജയൻ സർക്കാർ എടുത്ത ശക്തവും കർക്കശവു¬മായ നടപടികൾ UDF നെയും ബിജെപി-യെയും പരിഭ്രാന്തരാക്കിയിട്ടുണ്ട്. സ്വർണം കട്ടവനെ ശബരിമലയിൽ കയറ്റിയത് UDF ഭരണകാലത്താണ്. സ്വർണം കട്ടവനെയും വാങ്ങിയവനെയും ഒരുമിച്ച് കോൺഗ്ര സിന്റെ ഏകാംഗ ഹൈക്കമാന്റൊയ സോണിയാഗാന്ധിയുടെ വസതിയിൽ എത്തിച്ചത് എം.പി മാരായ അടൂർ പ്രകാശും ആന്റോ ആന്റണിയും ചേർന്നാ ണെന്ന് വ്യക്തമായിട്ടും കോൺഗ്രസ് പോറ്റിപ്പാട്ടും പാടി LDF സർക്കാരിനെ അധിക്ഷേപിച്ച് നടക്കുകയാണ്. വിശ്വാ സവും മതവും ദുരുപയോഗം ചെയ്ത് കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന UDF – BJP വ്യാമോഹം വിലപ്പോവില്ല.
മതന്യൂനപക്ഷങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനും സംഘപരിവാറുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് മറച്ചുപിടിക്കാനും LDF ന് ബി ജെ പി ബന്ധം എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണ് UDF. പോക്കറ്റടിക്കാരൻ വഴിയെ പോകു ന്നവനെ കള്ളനെന്നു വിളിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതു പോലെ പ്രതിപക്ഷം കള്ളം വിളിച്ചു കൂവുന്നു.
ബി ജെ പി യുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകെട്ടുണ്ടാക്കിയത് ആരാണ്? വടകരയിലും ബേപ്പൂരിലും രൂപപ്പെട്ട കോ-ലീ-ബി സഖ്യത്തെ തൂത്തെറിഞ്ഞ കേരളത്തിന്റെ മതനിര പേക്ഷ മനസ്സിൽ നിന്ന് നിങ്ങളുടെ വഞ്ചനയുടെ ചിത്രം മായ്ച്ചുകളയാനാ കുമോ?
തദ്ദേശ സ്വയംഭരണ തെരഞ്ഞെടു പ്പിൽ എത്ര പദവികളാണ് യു ഡി എഫ് ബി ജെ പിക്ക് താലത്തിൽ വെച്ചു കൊടുത്തത്. അധികാരക്കൊതി മൂത്ത് ഹിന്ദു-മുസ്ലിം തീവ്ര വർഗീയ സംഘടനകളു മായി കൂട്ടു കൂടാൻ നിങ്ങൾക്ക് ഒരു മടിയുമുണ്ടായില്ല. മറ്റത്തൂരും, തിരുവനന്ത പുരവും തുടങ്ങി എത്രയോ ഉദാഹരണങ്ങൾ കേരളത്തിനു മുന്നിലുണ്ട്. തിരുവനന്തപുരം കോർപറേഷൻ സംഘപരിവാറിന് ലഭിക്കാൻ വേണ്ടി എത്ര കോൺഗ്രസ് സ്ഥാനാർഥികളെയാണ് നിങ്ങൾ വഞ്ചി ച്ചത്. ബി ജെ പി വിജയിച്ച 41 ഡിവിഷനുകളിൽ കോൺഗ്രസ് ദയനീയ മായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട തെങ്ങിനെയെന്ന് പ്രതിപക്ഷ നേതാവും കൂട്ടരും വിശദീകരിക്കുമോ?
സർ ,
നമ്മുടെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തിന് മാരകമായ മുറിവേൽ പ്പിച്ച്, കേരളത്തിന്റെ ചരിത്രത്തി ലാദ്യമായി സംഘപരിവാറിന് നിയമസഭ യിൽ പ്രാതിനിധ്യം സമ്മാനിച്ചവരാണ് ഞങ്ങളെ ആക്ഷേപിക്കുന്നത്. 2016 ൽ കാവിപരവതാനി വിരിച്ച് നേമം മണ്ഡല¬ത്തിൽ നിന്ന് RSS നേതാവിനെ വിജയ കിരീടമണിയിച്ച് പല്ലക്കിലേറ്റി ഈ നിയമ-സഭാ വേദിയിൽ എത്തിച്ചത് ആരാണ്? കോൺഗ്രസ്-ലീഗ് നേതാ¬ക്കൾക്ക് ഇതിന് മറുപടി പറയാൻ തന്റേടമുണ്ടോ? അന്ന് യു ഡി എഫ് സ്ഥാനാർഥിക്ക് 13,860 വോട്ടു മാത്രമായി ചുരുങ്ങിപ്പോയത് എന്തു കൊണ്ട്? കോൺഗ്രസുകാർ ലീഡർ എന്നു വിശേഷി പ്പിക്കുന്ന മുൻ മുഖ്യമന്ത്രി കൂടിയായ ശ്രീ. കെ കരുണാകരന്റെ മണ്ഡലമായിരുന്നു നേമം. 1982 ൽ ശ്രീ കരുണാകരൻ നേമത്ത് വിജയിച്ചപ്പോൾ ബി ജെ പിക്ക് 1622 വോട്ടു മാത്രം. 2006 ൽ യു ഡി എഫിന് കിട്ടിയത് 60,884 വോട്ട്. ബി ജെ പിക്ക് 6705 വോട്ട്. പത്തുവർഷം കഴിഞ്ഞപ്പോൾ യുഡിഎഫി ന്റെ വോട്ട് 13,860 ആയി ഇടിഞ്ഞു.
ബി ജെ പി യുടേത് 67813 വോട്ടായി കുതിച്ചുയർന്നു. ബി ജെ പി യുമായി പരസ്യ വോട്ടുകച്ചവടം നടത്തി നിയമ¬സഭ¬¬യിൽ അവരുടെ അക്കൗണ്ട് തുറപ്പിച്ചവരല്ലേ നിങ്ങൾ. ആ അക്കൗണ്ട് പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി സഖാവ് പിണറായി വിജയനാണ്. 2016ൽ ബി ജെ പിക്ക് UDF തുറന്നു കൊടുത്ത അക്കൗണ്ട് 2021 ൽ ഞങ്ങൾ പൂട്ടിക്കുക തന്നെ ചെയ്തു. സ്വന്തം സ്ഥാനാർഥിക്ക് കെട്ടിവെച്ച പണം പോലും നഷ്ടപ്പെടുത്തി ബിജെപിയുമായി കൂട്ടുകച്ചവടം നടത്തിയ കോൺഗ്രസ് നേതാക്കളാണ് ജീവൻ നൽകിയും സംഘപരിവാറിനെ പ്രതിരോധിക്കുന്ന ഞങ്ങളെ ആക്ഷേപിക്കുന്നത്. നേമത്ത് പത്തുവർഷം കൊണ്ട് യുഡി എഫിന്റെ 47,000 വോട്ടുകൾ അപ്രത്യക്ഷമായത് എങ്ങിനെയെന്ന് വിശദീകരിക്കാൻ പ്രതി പക്ഷ നേതാവിനെ ഞങ്ങൾ വെല്ലുവിളി ക്കുന്നു. എന്തായിരുന്നു നിങ്ങളുടെ ഡീൽ ?
സംഘപരിവാറിനു മുന്നിൽ കുനിഞ്ഞു നിന്നതും മുട്ടിലിഴയാൻ തയ്യാറായി നിൽക്കുന്നതും ആരെന്ന് ഈ നാടിന റിയാം. RSS വേദിയിലെത്തി ഗോൾവാൾ ക്കറുടെയും RSS ന്റെ ഭാരതാംബയുടെയും ഛായാചിത്രത്തിനു മുമ്പിൽ ഭയഭക്തി-ബഹുമാന¬ങ്ങളോടെ നടുവളച്ചു നിന്ന് ദീപം തെളിയിച്ച ആളാണ് ഞങ്ങൾക്കു മേൽ ബിജെപി ബന്ധം ആരോപിച്ച് സ്വയം പരിഹാസ്യനാകുന്നത്. നേമം മണ്ഡല¬ത്തിൽ നിങ്ങളുടെ പതിനായി രക്കണക്കിന് വോട്ടുകൾ RSS ന് കൈമാറിയപ്പോൾ LDF ന്റെ വോട്ടുകൾ ഓരോ തവണയും വർധിക്കുകയാണു ണ്ടായത് എന്നതും ഓർക്കുന്നത് നന്ന്. 2011 ലും നിങ്ങൾ അവിടെ ബി ജെ പിക്ക് വോട്ട് മറിച്ചു കൊടുത്തതാണ്. അന്ന് യു ഡി എഫിനു കിട്ടിയത് ഇരുപതിനായിരം വോട്ടു മാത്രം. ബിജെപി 43,000 ത്തിലേറെവോട്ട് നേടിയെങ്കിലും സഖാവ് ശിവൻകുട്ടിയെ പരാജയപ്പെടുത്താൻ അന്ന് നിങ്ങളുടെ അവിശുദ്ധ സഖ്യത്തിന് കഴിഞ്ഞില്ല. സംസ്ഥാനത്ത് നേമം മോഡൽ ആവർത്തിക്കാനുള്ള UDF ന്റെ എല്ലാ നീക്കങ്ങളും മതനിരപേക്ഷ കേരളം ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യു മെന്ന് ഈ അവസരത്തിൽ ഓർമ്മിപ്പി ക്കട്ടെ. അധികാരക്കൊതിയിൽ എല്ലാം മറന്ന യുഡിഎഫ് നേതൃത്വം വർഗീയ സംഘടനകൾക്കൊപ്പം ചേർന്ന് മതേതരത്വത്തിനും മാനവ മൈത്രിക്കും നേരെ ഉയർത്തുന്ന അപകടകരമായ വെല്ലുവിളികളെ ജനങ്ങളെ അണിനിരത്തി LDF പ്രതിരോധിക്കുക തന്നെ ചെയ്യും.
തീവ്രഹിന്ദുത്വ – മുസ്ലിം തീവ്രവാദ സംഘങ്ങളുമായി സന്ധി ചെയ്ത് അധി കാരം പിടിക്കാമെന്ന യു ഡി എഫിന്റെ വ്യാമോഹം കേരളം പരാജയപ്പെടുത്തു മെന്നതിൽ സംശയം വേണ്ട. പത്തു വർഷമായി നമ്മുടെ സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളില്ല; കലാപങ്ങ ളില്ല. വർഗീയതയോട് ഒരു വിട്ടുവീഴ്ചയ് ക്കും തയ്യാറല്ലെന്ന LDF സർക്കാരിന്റെ സുദൃഢമായ നിലപാട് തന്നെയാണ് വർഗീയ ഛിദ്രശക്തികളെ അകറ്റി നിർത്തുന്നത്. ആ നിലപാടിൽ ഒരു ചാഞ്ചാട്ടവും ഞങ്ങൾക്കില്ല.
പത്തുവർഷമായി അധികാര നഷ്ടത്തിന്റെ വേദന താങ്ങാനാവാതെ അലയുകയാണ് കോൺഗ്രസും യുഡിഎഫും. ഏതാനും മാധ്യമങ്ങളെ വിലക്കെടുത്ത് LDF സർക്കാരിനെതിരെ നെറികെട്ട അപവാദ പ്രചാരണങ്ങളുടെ കെട്ടഴിച്ചു വിടുകയാണ്. LDF വിരുദ്ധ UDF – മാധ്യമ സഖ്യത്തെ 2021 ൽ തന്നെ കേരളം പടിക്കു പുറത്ത് നിർത്തിയതാണ്.
എന്തൊക്കെയായിരുന്നു നാടിനെ പിടിച്ചു കുലുക്കുന്ന ആരോപണങ്ങൾ. അതിന്റെയൊക്കെ ഗതിയെന്തായി. അന്ന് UDF ഉം മാധ്യമങ്ങളും നിങ്ങളുടെ ഒക്കച്ചങ്ങാതി മാരായ BJP യും ചേർന്ന് എഴുന്നള്ളിച്ച ആരോപണക്കൂമ്പാരങ്ങൾ എവിടെ? സ്വർണത്തിന്റെ ബിരിയാണി¬ച്ചെമ്പ് എവിടെ? സ്വർണക്കുരുവുള്ള ഈന്തപ്പഴവും ഖുറാനിലെ സ്വർണ¬ക്കടത്തും എവിടെ? ഡാറ്റാ വിൽപ്പന എന്ന പേരിൽ നടത്തിയ കോലാഹലത്തിന്റെ കഥ എന്തായി? കാറ്റാടിപ്പാടം ഇപ്പോൾ മിണ്ടാത്തതെന്ത്? 2021 ൽ UDF ന് നൂറു സീറ്റ് വരെ നൽകിയ മാധ്യമ സർവെക്കാ¬ർക്ക് എന്തു സംഭവിച്ചു.?
ഏതു വിധേനയും അധികാരത്തിലെ ത്താൻ നെറികെട്ട പ്രചാരവേലയുമാ യാണ് പ്രതിപക്ഷം രംഗത്തിറങ്ങിയിരിക്കു ന്നത്. LDF ൽ നിന്ന് ഘടകകക്ഷികൾ UDF ലേക്കെന്ന് വ്യാജ പെയ്ഡ് ന്യൂസ് സൃഷ്ടി ക്കുക, ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാ ക്കുക, LDF നേതാക്കളെ മുമ്പ് സന്ദർശിച്ച പടങ്ങൾ ദുരുപയോഗം ചെയ്ത് അവർ കോൺഗ്രസിലേക്കെന്ന് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുക. എത്ര ഹീനമായ പ്രവൃത്തി ക്കും യുഡിഎഫ് മടിക്കില്ല എന്നാണിത് കാണിക്കുന്നത്. LDF ഒറ്റക്കെട്ടാണ്. ഞങ്ങളുടെ ജനകീയാടിത്തറ വിപുലമാണ്. സുദൃഢമാണ്. ഈ വ്യാജവാർത്താ നിർമ്മാണം കൊണ്ടൊന്നും അതിന് ഒരു പോറൽ പോലും ഏൽപ്പിക്കാനാവില്ല.
അടുത്ത അഞ്ചു വർഷവും സെക്രട്ടറി യറ്റിനു പുറത്തെ റോഡിൽ നിന്ന് ഭരണ സിരാ കേന്ദ്രത്തിലേക്ക് എത്തി നോക്കി നെടുവീർപ്പിടാൻ തന്നെയാണ് കോൺഗ്ര സിന്റെയും UDF ന്റെയും വിധി.
ഇവരെ എങ്ങിനെ ജനങ്ങൾ വിശ്വസിക്കും. സ്ഥാനമാനങ്ങൾ തട്ടിയെടു ക്കാൻ സഹപ്രവർത്തകരെ പിന്നിൽ നിന്നു കുത്തുന്നവരാണിവർ. അത്തരമൊരു ചതിയുടെ കഥ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി അദ്ദേഹത്തിന്റെ ആത്മകഥയായ ‘കാലം സാക്ഷി’യിൽ രേഖപ്പെടുത്തി യിട്ടുണ്ട്.
“പാഴായ ഭൂരിപക്ഷ പിന്തുണ” എന്ന തലക്കെട്ടിൽ 376-377 പേജുകളിലായി വേദനയോടെ അദ്ദേഹം കുറിച്ച വാക്കുകൾ കോൺഗ്രസുകാർ ഒന്ന് മറിച്ചു നോക്കണം. 2021 ലെ തോൽവി എല്ലാവരെയും ഞെട്ടിച്ചു എന്ന് എഴുതിയ അദ്ദേഹം അതേക്കാൾ മനോവേദന ഉണ്ടാക്കിയത് പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടു പ്പായിരുന്നു എന്ന് തുറന്നു പറയുന്നു. പാർലമെന്ററി പാർടി യോഗത്തിൽ 21 കോൺഗ്രസ് MLAമാരിൽ ഭൂരിപക്ഷം രമേശ് ചെന്നിത്തലയെ പിന്തുണച്ചെങ്കിലും നടന്നത് ഒട്ടും ചിന്തിക്കാത്ത കാര്യമാ ണെന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു. കൂടെ നിന്ന് പിന്നിൽ നിന്നു കുത്തുന്നതി ന്റെ ഒന്നാം തരം തെളിവാണ് ഉമ്മൻ ചാണ്ടി തന്നെ രേഖപ്പെടുത്തിവെച്ചത്.
അധികാരം കിട്ടിയില്ലെങ്കിൽ താൻ വനവാസത്തിനു പോകുമെന്ന് പ്രഖ്യാപിച്ച ഒരു നേതാവിനെ അണികൾ എങ്ങിനെ വിശ്വാസത്തിലെടുക്കും. അധികാരലബ്ധി മാത്രമാണോ രാഷ്ട്രീയ പ്രവർത്തകരുടെ ലക്ഷ്യം. ഏതായാലും അദ്ദേഹം കാടുകയറാൻ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നത് നന്നായിരിക്കും. വനവാസം അനുഷ്ഠിക്കുന്നത് എവിടെയെന്ന് വനം വകുപ്പിനെ നേരത്തേ അറിയിക്കുന്നത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ സഹായകമായിരിക്കും.
വിജ്ഞാനാധിഷ്ഠിത വികസിത നവകേരള സൃഷ്ടിക്കായി ജനങ്ങളെയാകെ ചേർത്തു നിർത്തി സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ LDF മുന്നേറ്റം തുടരും എന്ന് 2026 തെളിയിക്കും.
ആ ജനമുന്നേറ്റത്തിന് തടയിടാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും…..

Leave a Reply

Your email address will not be published. Required fields are marked *