March 27, 2026

ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ട് മന്ത്രി ആർ ബിന്ദു

  • January 22, 2026
  • 0 min read

സിപിഎമ്മിന്റെ ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെ ഒരു വീട്ടിൽ വച്ച് ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ അഭിനന്ദിച്ച്  മന്ത്രി ആർ ബിന്ദു. താൻ കഴിച്ച പാത്രം മറ്റാരെയും കൊണ്ട് കഴുകിക്കയില്ല എന്നത് അദ്ദേഹത്തിന്റെ നിഷ്ഠയാണ്. ഏറെ അഭിമാനകരവും മാതൃകാപരവുമാണ് എം എ ബേബിയുടെ നിശ്‌ചയം. തൊണ്ണൂറുകളിൽ, നാലഞ്ച് വർഷം സഖാവിന്റെ വീട്ടിലെ നിത്യ സന്ദർശക ആയിരുന്ന കാലത്തേ കണ്ടിട്ടുള്ളതാണ് അത്. ഞങ്ങളുടെ വീട്ടിൽ വന്നാലും ഭക്ഷണം കഴിച്ചാൽ സ്വയം പാത്രം കഴുകുകയും അങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരികയും ചെയ്യും. ഇത് ഇന്നോ,  ഇന്നലെയോ തുടങ്ങിയതല്ലെന്നും എത്രയോ വർഷങ്ങളായി തുടരുന്ന ചര്യയാണ് അതെന്നും മന്ത്രി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.പോസ്റ്റ് രൂപം അതേ. ..ഇത് ഞങ്ങളുടെ പാർട്ടിയുടെ ജനറൽ സെക്രട്ടറി സ എം എ ബേബി. .. കൊടുങ്ങല്ലൂർ ഏരിയയിൽ ഗൃഹസന്ദർശന പരിപാടിയ്ക്കിടയിൽ അഴീക്കോട്ടെ ഒരു വീട്ടിൽ നിന്ന് സ്നേഹപൂർവ്വം ഒരുക്കി നൽകിയ ഭക്ഷണം കഴിച്ച ശേഷം താൻ ആഹാരം കഴിച്ച പാത്രം കഴുകി വെക്കുകയാണ് സഖാവ്. .. താൻ കഴിച്ച പാത്രം മറ്റാരെയും കൊണ്ട് കഴുകിക്കയില്ല എന്നത് അദ്ദേഹത്തിന്റെ നിഷ്ഠയാണ്. … ഏറെ അഭിമാനകരവും മാതൃകാപരവുമായ നിശ്‌ചയം. ..അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. … എത്രയോ വർഷങ്ങളായി തുടരുന്ന ചര്യയാണ് അത്. …തൊണ്ണൂറുകളിൽ, നാലഞ്ച് വർഷം സഖാവിന്റെ വീട്ടിലെ നിത്യ സന്ദർശക ആയിരുന്ന കാലത്തേ കണ്ടിട്ടുള്ളതാണ് അത്. …ഞങ്ങളുടെ വീട്ടിൽ വന്നാലും ഭക്ഷണം കഴിച്ചാൽ സ്വയം പാത്രം കഴുകുകയും അങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരികയും ചെയ്യും. ..

അതിനെയാണ് ചില ബി ജെ പി/ ആർ എസ്സ് എസ്സ് പ്രൊഫൈലുകൾ പരിഹസിക്കുന്നത്. …ഒരിക്കലും ഭക്ഷ്യവസ്തുവോ ഭക്ഷണമോ സ്വയം ഉണ്ടാക്കുകയോ കഴിച്ച പാത്രം പോലും കഴുകി വെക്കുകയോ ചെയ്യാത്ത മേലാളപൊങ്ങച്ചങ്ങളുടെ ജീർണ്ണിച്ച ആശയങ്ങൾ ഉള്ളിൽ പേറുന്നവരുടെ സ്ഥായീഭാവമാണ് സർവ്വപുച്‌ഛം.ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും. ….

Leave a Reply

Your email address will not be published. Required fields are marked *