March 27, 2026

നാട്ടുകാർക്ക് ഭീഷണിയായി ഒറ്റയാൻ

  • January 19, 2026
  • 1 min read

കുട്ടംമ്പുഴ – പിണവൂർകുടി – റോഡിൽ മുത്തനാകുഴി ഭാഗത്ത് നിലയുറപ്പിച്ച ഒറ്റയാൻ

REPORT-ABLE C ALEX

കോതമംഗലം : പിണവൂർ കുടി റോഡിൽ നാട്ടുകാർക്ക് ഭീഷണിയായി ഒറ്റയാൻ. കുട്ടംമ്പുഴ പിണവൂർ കുടി റോഡിൽ മുത്തനാകുഴി ഭാഗത്താണ് ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത് പിണവൂർ കുടി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏകയാത്ര മാർഗ്ഗം ഈ റോഡ് മാത്രമാണ്. ഒറ്റയാൻ റോഡ് ഓരത്ത് നിലയുറപ്പിച്ചതോടെ ജനങ്ങളുടെ ആവശ്യത്തിനായി ഓട്ടോറിക്ഷകൾ പഞ്ചായത്ത് ആസ്ഥാനമായ കുട്ടംമ്പുഴ ഭാഗത്തേക്ക് പോകുവാൻ തയ്യാര് ആകുന്നില്ലന്ന് നാട്ടുകാർ പറയുന്നു. ഇരു ചക്ര വാഹന യത്രക്കാരും കാൽനടക്കാരും ഇതുവഴിയത്ര ചെയ്യുവാൻ ഭയപ്പെടുകയാണ്. സമീപ പട്ടണമായ കോതമംഗലത്ത് വിവിധ ആവശ്യങ്ങൾക്കായി രാത്രി തിരികെ വരുന്നവർക്കും ഒറ്റയാൻ ഭീക്ഷണി ഉയർത്തുകയാണ്. ആനയേ ഉൾ വനത്തിലെക്ക് ഓടിക്കാവാൻ വനപാലകർ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *