March 27, 2026

ഓപ്പറേഷന്‍ തിയേറ്ററിന് സമീപത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി

  • January 19, 2026
  • 0 min read

ഓപ്പറേഷന്‍ തിയേറ്ററിന് സമീപത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.

തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ മൈനര്‍ ഓപ്പറേഷന്‍ തിയേറ്ററിന് സമീപത്ത് നിന്നാണ് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടതോടെ രോഗികള്‍ ക. ഇന്നലെയായിരുന്നു സംഭവം.രണ്ടാഴ്ചയായി ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ പാമ്പിനെ കണ്ടിരുന്നതായി രോഗികള്‍ പറയുന്നു. ആശുപത്രിയുടെ ഒരുവശത്ത് കാടുമൂടി കിടക്കുകയാണ്. ഇവിടെ ഉഗ്ര വിഷമുള്ള പാമ്പുണ്ടെന്നാണ് രോഗികള്‍ പറയുന്നത്. ജീവനക്കാർ പാമ്പിനെ കണ്ടെത്തിയതിനാല്‍ ആർക്കും കടിയേറ്റില്ല.ആശുപത്രി ജീവനക്കാരനും സ്നേക് റെസ്‌ക്യൂവറുമായ സുധീഷ്.കെ.പിയും കൂടിയാണ് പാമ്പിനെ പിടികൂടിയത്. മൂർഖനെ പിന്നീട് വനംവകുപ്പിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *