March 27, 2026

പുഴയില്‍ വിഷം കലക്കി പ്രദേശവാസികള്‍ ദുരിതത്തില്‍

  • January 19, 2026
  • 1 min read

പുഴയില്‍ വിഷം കലക്കി പ്രദേശവാസികള്‍ ദുരിതത്തില്‍

പേരാമ്പ്ര : ചെമ്പ്ര പുഴയില്‍ മീന്‍ പിടിക്കാനായ് വിഷം കലക്കിയ സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടുചെമ്പ്ര പുഴയോട് ചേരുന്ന കല്ലിങ്കല്‍ മാട്ടനോട് ഭാഗത്ത് മീന്‍ പിടിക്കാനായ് രാത്രിയുടെ മറവില്‍ വിഷം കലക്കി. ധാരാളം മത്സ്യങ്ങളും കൊഞ്ചുകളും ചത്ത് പൊങ്ങി.. മാട്ടനോട് ,നായരു പറ്റമ്മല്‍ കുടിള്ള പദ്ധതിയുടെ കിണര്‍ഈ പുഴയിലാണ് ഉള്ളത്. പ്രദേശത്തെ മുഴുവനാളുകളും കുളിക്കുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും കുടിക്കുന്നതും നിത നയിക്കുന്ന ധാരാളം സാധാരക്കാര്‍ ഉപയോഗിക്കുന്നതും കൂടാതെ കൊഴപ്പള്ളി നട ശ്രീ ഭഗവതീകരിയാത്തന്‍ കാവ് ഉത്സവത്തിന് കൊടിയേറിയതു കൊണ്ട് ധാരളം ഭക്തര്‍ കുളിക്കുന്നതും ക്ഷേത്ര ചടങ്ങുകള്‍ ഇവിടെയാണ്. പുഴയില്‍ വിഷം കലക്കുന്ന നിത്യസംഭവമായ് മാറുന്നു. പക്ഷികളും മീനുകളും ചത്ത് നാറുമ്പോഴാണ് ജനങ്ങളറിയുന്നത്.
മമ്പാട്ടില്‍ മൈനര്‍ ഇറിഗേഷന്റെ ഭാഗമാണ് ഈ സ്ഥലമെല്ലാം.ഇത്തരം സാമൂഹ്യ ദ്രോഹം ചെയ്യുന്ന .പുഴയില്‍ വിഷം കലക്കുക – കഞ്ചാവ് – മദ്യം – MD MA തുടങ്ങിയ ലഹരി മാഫിയകള്‍ – കടകളില്‍ നിന്നും വലിയ സ്ഥാപനങ്ങളിലെയും വേസ്റ്റുകള്‍ റോഡുവക്കിലും പുഴയിലും കൊണ്ടുവന്ന് രാത്രിയുടെ മറവില്‍ തള്ളുന്നതും ഈ ഭാഗങ്ങളില്‍ നിത്യസംഭവങ്ങളായി മാറുന്നു. ഇതിനെതിരെ ശക്തമായ അന്വേഷണവും നടപടികളും പഞ്ചായത്ത് – വില്ലേജ് – ഇറിഗേഷന്‍ – ഫോറസ്റ്റ്: -പോലീസ് അതികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും പ്രദേശത്ത്കാരും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും അവശ്യ പെട്ട് പ്രതിഷേധിച്ചു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി സ സംഭവ സ്ഥലത്ത് എത്തി അന്വേഷണമാരംഭിച്ചു. കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികളെ അറിയിച്ച് വേണ്ട നടപടികള്‍ ഉണ്ടാക്കാമെന്ന് പേരാമ്പ്ര പോലിസ്അറിയിച്ചു മമ്പാട്ടില്‍ വിനോദന്‍ – ലാല്‍ജി കൃഷ്ണ, നാരായണക്കുറുപ്പ് ,സജീവന്‍ എന്നിവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *