ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ യിൽ ഇരുന്ന യുവതി മരിച്ചു

ആശുപത്രിയിൽ മറ്റുള്ളവരുടെ ജീവൻ കാത്ത കൈകൾ, സ്വന്തം മകളെ തനിച്ചാക്കി ശ്രീരാഗി മരണത്തിന് കീഴടങ്ങി…പത്തനാപുരം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന യുവതി അന്തരിച്ചു. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സും പത്തനാപുരം കിഴക്കേഭാഗം ശ്രീനിലയത്തിൽ രാജശ്രീ, സോമനാഥൻ ദമ്പതികളുടെ മകളുമായ ശ്രീരാഗി ആണ് മരിച്ചത് 34 വയസ്സായിരുന്നു.കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നും പത്തനാപുരത്തേക്കുള്ള യാത്രയ്ക്കിടെ കൂടലിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ശ്രീരാഗി സഞ്ചരിച്ച ഇരുചക്രവാഹനം തീർത്ഥാടകരുടെ വാഹനവുമായി കൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിയെ ഉടൻതന്നെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണത്തിന് കീഴടങ്ങി.സൈനികനായ അരുൺ കുമാറാണ് ഭർത്താവ്, രണ്ടാം ക്ലാസ് വിദ്യാർത്ഥിനി സോന ഏക മകളാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പത്തനംതിട്ട കടമ്പനിട്ട വയലത്തലയിലുള്ള ഭർതൃഗൃഹത്തിൽ.
