March 26, 2026

ചക്ക വീണ് യുവാവ് മരിച്ചു

  • January 17, 2026
  • 0 min read

മരണമെത്തിയത് ചക്കയുടെ രൂപത്തിൽ, ചക്കയിടുന്നതിന് ഇടെയുണ്ടായ അത്യപൂർവ്വ അപകടത്തിൽ കോതമംഗലം സ്വദേശിക്ക് ദാരുണാന്ത്യം…കോതമംഗലം: വിധി ചിലപ്പോൾ ഇങ്ങനെയുമാണ്, അപ്രതീക്ഷിതമായൊരു നിമിഷത്തിൽ പ്രിയപ്പെട്ടവരെ നമ്മിൽ നിന്ന് തട്ടിയെടുക്കും. കോതമംഗലം തൃക്കരിയൂരിൽ ചക്കയിടുന്നതിന് ഇടെയുണ്ടായ ദാരുണമായ അപകടം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. തൃക്കരിയൂർ തുളുശേരി പൂമറ്റത്തുകുടി സുകുമാരന്‍റെ മകൻ പി.എസ്. അനൂപ് ആണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത് 44 വയസ്സായിരുന്നു.ചക്കയിടുമ്പോൾ അത് നിലത്തു വീണ് പൊട്ടാതിരിക്കാൻ മെത്ത (ബെഡ്) വിരിച്ച് സുരക്ഷ ഉറപ്പാക്കാൻ അനൂപ് ശ്രമിച്ചിരുന്നു. എന്നാൽ, ആ മുൻകരുതൽ തന്നെ അനൂപിന്റെ ജീവനെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മരത്തിൽ നിന്ന് ഇട്ട ചക്ക ബെഡിൽ വീണ ശേഷം അപ്രതീക്ഷിതമായി തെറിച്ച് സമീപത്തു നിൽക്കുക ആയിരുന്ന അനൂപിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു..നെഞ്ചിനും കഴുത്തിനും ഇടയിലാണ് ചക്ക വന്ന് പതിച്ചത്, ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. ഒരു നിമിഷത്തെ അശ്രദ്ധയല്ല, മറിച്ച് അവിശ്വസനീയമായ ഒരു അപകടമാണ് ഒരു കുടുംബത്തിന്റെ താങ്ങായിരുന്ന യുവാവിനെ കവർന്നെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *