March 26, 2026

വയൽ നികത്തൽ വ്യാപകം

  • January 17, 2026
  • 0 min read

പരിപ്പമൺ കാട് പാടശേഖരത്തിൽ വയൽ നികത്തൽ വ്യാപകം . കാര്‍ഷിക ടൂറിസത്തിന് പേരുകേട്ട പരിപ്പമണ്‍ കാട് പാടശേഖരത്തില്‍ ആണ് വ്യാപക നികത്തില്‍ നടക്കുന്നത. സംഭവം ശ്രദ്ധയിൽ പെട്ടതോടെ അധികൃതരും ജനപ്രതിനിധികളും എത്തി നടപടി സ്വീകരിക്കുമെന്ന് പാടശേഖരസമിതിയ്ക്ക് ഉറപ്പ് നൽകി.
വയലുകൾ വീണ്ടെടുക്കുന്നതിന് ഒരു നാട് ഒറ്റക്കെട്ടായി നിന്നതു കൊണ്ടാണ് 65 ഏക്കറിൽ നെൽകൃഷിയും,5 ഏക്കറിൽ ഓണത്തിന് ബന്ധി കൃഷിയും വിജയകരമാക്കി നാട് അറിയും വിധം വളർന്നതും സഞ്ചാരികൾ എത്തുന്നതും. പാടശേഖരത്തോട് ചേർന്നു കിടക്കുന്ന വസ്തുക്കൾ
സ്വകാര്യ ആവശ്യങ്ങൾക്കായി ചില വ്യക്തികൾ വയൽ നികത്താൻ നീക്കം തുടങ്ങിയത്. കൃഷിയോഗ്യമായ വയലുകളിൽ മറ്റ് കൃഷികൾ നടത്താനും ഉള്ള ചില ശ്രമങ്ങൾ തുടങ്ങുന്നതിന് ശ്രമങ്ങൾ നടന്നുവരികയാണ്.
സ്വകാര്യ ആവശ്യങ്ങൾക്കായി വയലിനെ കരയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയും ഒരേക്കറിലധികം നിലം ഇതിനകം കരഭൂമിയായി തരം മാറ്റുകയും ചെയ്തു ഇതിൻ്റെ മറവിലാണ് ബാക്കിയുള്ള സ്ഥലങ്ങളിൽ രാത്രിയിൽ മണ്ണിടൽ തുടരുന്നത്.

സംഭവം അറിഞ്ഞ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം നന്ദു രാജ് സ്ഥലത്ത് എത്തുകയും നിലം നികത്തുന്ന വിവരം റെവന്യൂ,കൃഷി വകുപ്പ് അധികാരികളെ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇടയ്ക്കോട് വില്ലേജ് ഓഫീസ് അധികൃതരും , മുദാക്കൽ കൃഷി ഭവൻ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണിടൽ നടത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നൽകുകയും
അനധികൃതമായി മണ്ണിട്ട് നികത്തിയ ഏലയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.ഗ്രാമ പഞ്ചായത്ത് ഉപരോധിക്കുംമുദാക്കൽ ഗ്രാമ പഞ്ചായത്തിൽ അനധികൃതമായി വയൽ നികത്തൽ നടന്നിട്ടും ഗ്രാമ പഞ്ചായത്ത് മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. ഗ്രാമ പഞ്ചായത്ത് കാര്യാലയം ഉപരോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *