കോടതി വെറുതെ വിട്ടയാള്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കെവിന്‍ കോലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കോടതി വെറുതെ വിട്ടയാള്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
പുനലൂര്‍ : പുനലൂരില്‍ യുവാവിനെ ദുരൂഹത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിവാദമായ കെവിന്‍ക്കൊലക്കേസില്‍ പോലീസ് പ്രതി ചേര്‍ക്കുകയും, തെളിവുകളുടെ ആഭാവത്തില്‍ കോടതി വെറുതെ വിടുകയും ചെയ്ത ആളെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ സ്വദേശി ഷിനുവിനെയാണ് താമസിച്ചിരുന്ന പുനലൂര്‍ കോളേജ് ജംഗ്ഷന് സമീപമുള്ള ഫ്‌ലാറ്റിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകള്‍ ഉണ്ട്. കെവിന്‍ കൊലക്കേസില്‍ ഇയാളെ പൊലീസ് പ്രതി ചേര്‍ത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇയാളുടെ മൂത്ത സഹോദരന്‍ ഷാനു ഈ കേസില്‍ പരോളിലാണ്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. മദ്യപിച്ചു ലക്കുകെട്ട് ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് വീണതാകാം എന്നാണ് പൊലീസ് നിഗമനം. ഫ്‌ലാറ്റിന് മുകളില്‍ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തി.
