March 25, 2026

ഇവിടെയും ആര്‍ ശ്രീലേഖയില്ല; രാജ് ഭവനെ ചുവപ്പിച്ച് ഇടത് കൗണ്‍സിലര്‍മാര്‍

  • January 11, 2026
  • 0 min read

ഇവിടെയും ആര്‍ ശ്രീലേഖയില്ല; രാജ് ഭവനെ ചുവപ്പിച്ച് ഇടത് കൗണ്‍സിലര്‍മാര്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് ചായ സല്‍ക്കാരം ഒരുക്കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ലോക് ഭവനില്‍ വൈകുന്നേരം നാലുമണിയോടെയാണ് വിരുന്ന് ആരംഭിച്ചത്. ചുവപ്പ് വേഷത്തിലാണ് ഇടത് അംഗങ്ങള്‍ വിരുന്നിന് എത്തിയത്. കൗണ്‍സിലര്‍മാരെ ഷാള്‍ അണിയിച്ചാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. അതേസമയം, ശാസ്തമം?ഗലം കൗണ്‍സിലറായ ആര്‍. ശ്രീലേഖ വിരുന്നില്‍ പങ്കെടുക്കുന്നില്ല. ബിജെപി അധികാരത്തിലെത്തിയപ്പോള്‍ മേയര്‍ സ്ഥാനത്തേക്ക് പരി?ഗണിക്കാത്തതില്‍ ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയിലായിരുന്നു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ കൗണ്‍സിലര്‍മാരേയും ?ഗവര്‍ണര്‍ ക്ഷണിച്ചിട്ടുണ്ട്. കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് ?ഗവര്‍ണറുടെ ക്ഷണം ഉണ്ടായത്. എന്നാല്‍ ഇടത്, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തവന്നിരുന്നില്ല. എന്നാല്‍ വിരുന്നിന് ചുവപ്പ് ധരിച്ച് ഇടതു കൗണ്‍സിലര്‍മാര്‍ എത്തിയെന്നതാണ് കൗതുകം. 29 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും 19 യുഡിഎഫ് കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനുമാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *