മുക്കു പണ്ടം പണയം വച്ച് പണം തട്ടി. രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. വാളിക്കോട്ടെ ഫിനാന്‍സ് സ്ഥാപനത്തിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ചുള്ളിമാനൂര്‍ സ്വദേശി അജ്മല്‍,ചല്ലിമുക്ക് സ്വദേശിനി അന്‍സീന എന്നിവരാണ് പിടിയിലായത്. പല ദിവസങ്ങളിലായി 129 വ്യാജ സ്വര്‍ണ വളകളാണ് പണയം വച്ചത്.
വളകളുടെ മുകളില്‍ സ്വര്‍ണം പൂശിയായിരുന്നു തട്ടിപ്പ്. പണയം സ്വീകരിച്ച സ്വര്‍ണം ബാങ്കിന്റെ ലോക്കറില്‍ കൊണ്ടുവെക്കുന്നതിനായി എത്തിയപ്പോഴാണ് സ്വര്‍ണം പൂശിയതെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് നെടുമങ്ങാട് പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്


