March 25, 2026

സ്ത്രീയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ

  • January 11, 2026
  • 1 min read
                       സമര്‍സെറ്റ് ടോണ്ടനില്‍വെച്ച് സ്ത്രീയെ പീഡിപ്പിച്ച മലയാളിക്ക് 12 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29) ആണ് ശിക്ഷിക്കപ്പെട്ടത്. കേസില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11ന് രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനുമിടയില്‍
ലണ്ടന്‍ യുകെയിലെ സമര്‍സെറ്റ് ടോണ്ടനില്‍വെച്ച് വിക്ടോറിയ പാര്‍ക്കില്‍വെച്ചാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. നിശ്ചിതകാലത്തെ ശിക്ഷയ്ക്കുശേഷം പ്രതിയെ നാടുകടത്താന്‍ ജഡ്ജി സ്റ്റീഫന്‍ ക്ലൈമി ഉത്തരവിട്ടു.
അപരിചിത യുവതിയെ തെരുവില്‍ വെച്ച് കണ്ട മനോജ് സമീപിക്കുകയായിരുന്നു. മുപ്പതു വയസ്സുള്ള യുവതിക്ക് ഇയാള്‍ കടയില്‍നിന്ന് ബിയര്‍ വാങ്ങി നല്‍കി. താന്‍ പീഡിപ്പിക്കാന്‍ പോകുകയാണെന്ന് സ്ത്രീയോട് പറഞ്ഞ ശേഷമാണ് മനോജ് കൃത്യം നടത്തിയത്. 'ദയവായി തന്നെ ഉപദ്രവിക്കരുത്' എന്ന് ആവര്‍ത്തിച്ച് യുവതി യാചിക്കുന്നത് അടുത്തുള്ള സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞു.
തുടക്കത്തില്‍ കുറ്റം നിഷേധിച്ച മനോജിനെതിരെ ശക്തമായ തെളിവുകളാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ഹാജരാക്കിയത്. ഇതേ തുടര്‍ന്നാണ് മനോജ് കുറ്റം സമ്മതിച്ചത്

Leave a Reply

Your email address will not be published. Required fields are marked *