March 25, 2026

സിനിമതാരങ്ങളുടെ ക്രിക്കറ്റ്മത്സരം.രണ്ടാം ദിനത്തില്‍ ഡോക് മീഡിയ സ്‌ട്രൈക്കേഴ്‌സ് 7 വിക്കറ്റിന് വിജയിച്ചു.മലനാട് ടി വി എല്ലാദിവസവും ലൈവ്

  • January 11, 2026
  • 0 min read

സുവി സ്‌ട്രൈക്കേഴ്‌സ് സിനിമ വാരിയസ് സംയുക്തമായി സംഘടിപ്പിക്കുന്ന സിസിഫ് പ്രേംനസീര്‍ സിനിമ പ്രീമിയര്‍ ലീഗ് സീസണ്‍ 4 ഇന്ന് നടന്ന മത്സരത്തില്‍ ഡോക് മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരളക്ക് ജയം. മോളിവുഡ് സൂപ്പര്‍ ജയന്റ്‌സിനെ ഏഴു വിക്കറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മോളിവുഡ് സൂപ്പര്‍ ജയന്റ്‌സ് പത്തു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഡോക് മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരള വിജയ ലക്ഷ്യം കണ്ടു. 30 പന്തുകളില്‍ 42 റണ്‍സ് നേടിയ അജിത് ബേബിയും 24 പന്തുകളില്‍ 36 റണ്‍സ് നേടിയ സതീഷ് വെള്ളിനേഴിയുമാണ് ഡോക് മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരളയുടെ നിലവിലെ ടോപ് സ്‌കോറര്‍മാര്‍. ഇന്നലെ തുടങ്ങിയ ക്രിക്കറ്റ് മത്സരങ്ങള്‍ പൂര്‍ണ്ണമായും മലനാട് ടി വി എല്ലാദിവസവും ലൈവ് ആയി കാണിക്കുന്നു. ഒരു ദിവസം 5 കളികളാണ് കാക്കനാട് രാജഗിരി ഗ്രൗണ്ടില്‍നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *