March 25, 2026

‘പാലം വക്കീൽ’ നിര്യാതനായി

  • January 11, 2026
  • 1 min read

കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായിരുന്ന അഡ്വ. മജ്‌നു കോമത്ത് നിര്യാതനായി. പാലം വക്കീൽ എന്നാണ് നാട്ടുകാർ ഇഷ്ടത്തോടെ വിളിച്ചു വന്നത്. ഗോശ്രീ പാലങ്ങളുടെ നിർമ്മാണത്തിനായി നടത്തിയ നിയമപോരാട്ടങ്ങളാണ് ‘പാലം വക്കീൽ’ എന്ന വിളിപ്പേര് നേടിക്കൊടുത്തത്. സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വം ആയിരുന്നു സിപിഐ (CPI) നേതാവായും ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷന്റെ (AIYF) ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട് . എറണാകുളം ലോ കോളേജിൽ നിന്നാണ് അദ്ദേഹം നിയമബിരുദം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *