February 5, 2026

എ കെ ബാലന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഷാഫി പറമ്പിൽ; വക്കീൽ നോട്ടീസുമായി ജമാഅത്തെ ഇസ്‌ലാമി

  • January 7, 2026
  • 0 min read
എ കെ ബാലന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഷാഫി പറമ്പിൽ; വക്കീൽ നോട്ടീസുമായി ജമാഅത്തെ ഇസ്‌ലാമി

സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവനയാണ് എ കെ ബാലൻ നടത്തിയത്. ഇതിനെല്ലാം ഉള്ള ഉത്തരം തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകും.കേരളത്തിൽ അനിവാര്യമായ മാറ്റം ഉണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ ഉണ്ടായ യുഡിഎഫ് തരംഗം ഇവിടെയും ആവർത്തിക്കുമെന്നും ഷാഫി വ്യക്തമാക്കി.അതേസമയം വിവാദ പരാമർശത്തെ തുടർന്ന് സിപിഐഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി രംഗത്തെത്തി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മുഹമ്മദ്‌ സാഹിബ് ആണ് നോട്ടിസ് അയച്ചത്. ഒരു കോടി രൂപയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്നായിരുന്നു എ കെ ബാലൻ പറഞ്ഞത്. ഈ പ്രസ്താവന 7 ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ക്ഷമാപണം നടത്തിയില്ലെങ്കിൽ ക്രിമിനൽ കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *