February 5, 2026

മുൻ മന്ത്രിയും എംഎൽഎമായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു.

  • January 6, 2026
  • 0 min read
മുൻ മന്ത്രിയും എംഎൽഎമായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു.

കൊച്ചി: മുൻ മന്ത്രിയും എംഎൽഎമായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. മുസ്ലിം ലീഗിന്‍റെ മുതിർന്ന നേതാവായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി. മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു.വ്യവസായ വകുപ്പ്, പൊതുമരാമത്ത് വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2001ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചു. 2006ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *