മാഹിയിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു
മാഹി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദാരുണ അപകടം. മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപം ചെങ്കല്ല് കയറ്റിയ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പള്ളൂർ സ്വദേശിനി രമിത (40) മരിച്ചു.പള്ളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ രമിത മാഹി പാലയാട് യൂണിവേഴ്‌സിറ്റിയിലെ ലക്ചറർ ആയിരുന്നു. യൂണിവേഴ്സിറ്റിയിൽ നിന്നും ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രമിതയെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.സ്കൂട്ടറിൽ നിന്ന് വീണ രമിതയെ ഉടൻ മാഹി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




