ചാരുംമൂട് കരിമുളക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് രജത ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 30 മുതൽ
മാവേലിക്കര :ചാരുംമൂട്:കരിമുളക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ രജത ജൂബിലി ആഘോഷ സമാപന സമ്മേളനവും ഓർമപെരുന്നാളും ഒക്ടോബർ 30 മുതൽ നവംബർ 8 വരെ ആചരിക്കും.പരുമല തിരുമേനിയുടെ കബറിങ്കൽ നിന്നും ആരംഭിക്കുന്ന ദീപാശിക പ്രയാണം വിവിധ ദേവാലയങ്ങൾ വഴി ചർച്ചിൽ എത്തിച്ചേരുന്നതോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.രജത ജൂബിലിയുടെ ഭാഗമായി വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും ദൈവീക സിസ്രൂഷകളും പ്രത്യേക ആത്മീയ പരിപാടികളും നടത്തുകയും ചെയ്യും.നവംബർ 8-നു നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ-ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.വാർത്താസമ്മേളനത്തിൽ ഫാ. ഡോ. യോഹന്നാർ ശാമുവൽ, ബാബു കെ, മോൻസി മോനച്ചൻ, അജു യോഹന്നാൻ, പ്രിൻസ് മോൻ എന്നിവർ പങ്കെടുക്കും
റിപ്പോർട്ട് അനീഷ് ചുനക്കര




