December 7, 2025

ഷോർട്ട് സർക്യൂട്ട് :ആലപ്പുഴയിൽ കയർഫെഡ് വിൽപനശാലയിൽ തീപിടിത്തം

  • October 25, 2025
  • 0 min read
ഷോർട്ട് സർക്യൂട്ട് :ആലപ്പുഴയിൽ കയർഫെഡ് വിൽപനശാലയിൽ തീപിടിത്തം

ആലപ്പുഴയിൽ കയർഫെഡ് വിൽപനശാലയിൽ തീപിടിത്തം

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കയർ ഉൽപ്പന്നങ്ങൾ കത്തിനശിച്ചു.ഇന്ന് രാവിലെയാണ് സംഭവം. ഷോറൂമിലെ എയർ കണ്ടീഷണറിൽ (എ.സി) ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണമായതെന്നാണ് സംശയിക്കുന്നത്. തീ അതിവേഗം കെട്ടിടത്തിനുള്ളിലേക്ക് പടർന്നുപിടിക്കുകയും കയർ ഉൽപ്പന്നങ്ങൾ കത്തുകയും ചെയ്തു.
വിവരമറിഞ്ഞ് ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആലപ്പുഴയിൽ നിന്നുള്ള യൂണിറ്റിന് പുറമെ, തീവ്രത കണക്കിലെടുത്ത് ചേർത്തല, തകഴി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *