ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന വ്യാജ ആരോപണങ്ങള്‍ തള്ളി ഇന്ത്യ.
ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ ദുരുദ്ദേശത്തോടെ നടത്തുന്ന വ്യാജ ആരോപണങ്ങള്‍ തള്ളി ഇന്ത്യ. മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും, ഭരണകൂട പിന്തുണയോടെയുള്ള അതിർത്തി കടന്നുള്ള ഭീകരവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, പി ഹരീഷ് പറഞ്ഞു. കുട്ടികളും, സായുധ സംഘര്‍ഷങ്ങളും എന്ന വിഷയത്തില്‍ യുഎൻ രക്ഷാ സമിതി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യയുടെ ശക്തമായ പ്രതികരണം. പഹൽഗാം ഭീകരാക്രമണവും, തുടര്‍ന്നുണ്ടായ പാക് ഷെല്ലാക്രമണങ്ങളും അതിര്‍ത്തി ഗ്രാമങ്ങളിലെ നിരവധി സാധാരണക്കാരുടെ മരണത്തിനും പരിക്കിനും കാരണമായതായും അദ്ദേഹം പറഞ്ഞു.
