കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം:ഒരു മരണം

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.**ഒരു പെൺകുട്ടി മരിച്ചു* 15 പേർക്ക് പരിക്ക് പറ്റി. ബസിലുണ്ടായിരുന്ന 15 വയസ്സോളം പ്രായമായ പെൺകുട്ടി മരിച്ചു പെൺകുട്ടി ബസ്സിനടിയിൽ പെട്ടാണ് മരിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചു.എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്.മറിഞ്ഞ ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ പുറത്ത് എടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.സ്ഥലത്ത് ഫയർഫോഴ്സും രക്ഷാപ്രവർത്തനം പൂർത്തിയാക്കി. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. . ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.
റിപ്പോർട്ട് അനീഷ് ചുനക്കര