വഡോദര ഐഒസിഎൽ കമ്പനിയിലുണ്ടായ തീപിടിത്തം:രണ്ട് തൊഴിലാളികൾ മരിച്ചു
ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന എല്ലാ ജീവനക്കാരെയും റിഫൈനറിയിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ടെന്ന് വഡോദര പോലീസ് കമ്മീഷണർ നരസിംഹ കോമർ പറഞ്ഞു.
വഡോദര : വഡോദര ഐഒസിഎൽ കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ 2 തൊഴിലാളികൾ മരിച്ചു.
ധിമന്ത് മക്വാന, ഷൈലേഷ് ജാല എന്നിവരാണ് മരിച്ചത്.
ഐഒസിഎല്ലിൻ്റെ അഗ്നിശമന സേനാംഗങ്ങൾക്കു പുറമെ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ്റെ അഗ്നിശമന സേനാംഗങ്ങൾ, മറ്റ് വിവിധ കമ്പനികളുടെ അഗ്നിശമന സേനാംഗങ്ങൾ, വഡോദര ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളിലെ അഗ്നിശമന സേനാംഗങ്ങൾ, മധ്യ ഗുജറാത്തിലെ വിവിധ മുനിസിപ്പാലിറ്റികളിലെ അഗ്നിശമന സേനാംഗങ്ങൾ എന്നിവർ എത്തി അർദ്ധരാത്രി 2.30ഓടെ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടിത്തകാരണം വ്യക്തമല്ല.
ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന എല്ലാ ജീവനക്കാരെയും റിഫൈനറിയിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ടെന്ന് വഡോദര പോലീസ് കമ്മീഷണർ നരസിംഹ കോമർ പറഞ്ഞു.
കൂടാതെ ഏതാനും പേർക്ക് നിസാര പരിക്കേറ്റതായും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വഗോഡിയ അസംബ്ലി മണ്ഡലത്തിലെ പ്രാദേശിക എംഎൽഎ ധർമേന്ദ്രസിങ് വഗേല പറഞ്ഞു.
.