കോട്ടയത്ത് ഡോക്ടറുടെ കാറിന് തീയിട്ട് മുൻ ജീവനക്കാരൻ
കോട്ടയം :മുൻ ജീവനക്കാരന്റെ പരാക്രമം. ഡോക്ടറുടെ കാറിന് തീയിട്ടു. കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർ വശം അഞ്ചേരിഗാർഡനിൽ താമസിക്കുന്ന ഡോ: ജയകുമാറിന്റെ വീട്ടിലാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. രാവിലെ വീട്ടിലെത്തിയ മുൻ ജീവനക്കാരൻ കാറിലേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീട്ട് മുറ്റത്ത് തീ ആളി കത്തുന്നത് കണ്ട നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. ഈ സമയമാണ് സമീപം തീപൊള്ളലേറ്റ് ജീവനക്കാരൻ കിടക്കുന്നത് കണ്ടത്



