കുടകിൽ നിന്ന് കാണാതായ ശരണ്യയെ കണ്ടെത്തി :മൂന്ന് ദിവസവും പറയ്ക്കരികിലുള്ള കാട്ടുപ്രദേശത്തായിരുന്നു ശരണ്യ കഴിഞ്ഞത്.
കുടകിൽ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ മൂന്ന് ദിവസങ്ങൾക്ക് ശേഷം വനാതിർത്തിയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസവും പറയ്ക്കരികിലുള്ള കാട്ടുപ്രദേശത്തായിരുന്നു ശരണ്യ കഴിഞ്ഞത്. സമീപത്തുണ്ടായിരുന്ന ഒരു ചെറിയ അരുവിയിൽ നിന്നുള്ള വെള്ളം കുടിച്ചാണ് അവൾ ജീവൻ നിലനിർത്തിയത്.വനപ്രദേശത്തിന്റെ കഠിന സാഹചര്യങ്ങൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോയ ശരണ്യയെ കണ്ടെത്തിയത് രക്ഷാപ്രവർത്തകർക്കും നാട്ടുകാർക്കും വലിയ ആശ്വാസമായി. ആരോഗ്യനില നിരീക്ഷണത്തിലാണെന്നും ആവശ്യമായ ചികിത്സ നൽകുന്നുവെന്നും അധികൃതർ അറിയിച്ചു.

