ലൗ ജിഹാദിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നു തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ഉദ്ദേശിച്ചിട്ടില്ല :ആർ ശ്രീലേഖ
കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച “ലൗ ജിഹാദ്” വിഷയത്തെ കുറിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ വീണ്ടും പ്രതികരിച്ചു. ലൗ ജിഹാദിനെ കുറിച്ച് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ, ഈ വിഷയത്തെ നിലവിലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചർച്ചയാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.സമൂഹത്തിൽ മതപരവും രാഷ്ട്രീയപരവുമായ വിവാദങ്ങൾ സൃഷ്ടിച്ച വിഷയമായതിനാൽ, ഇത് വളരെ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. നിയമപരമായും സാമൂഹികമായും പരിശോധിക്കേണ്ട വിഷയമാണെന്നും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത് ശരിയായ രീതിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.

