March 24, 2026

മോഹൻലാൽ പുതിയ ഹർജി സമർപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി

  • March 24, 2026
  • 0 min read

എഐ അടക്കം ഉപയോ​ഗിച്ച് തന്റെ വ്യാജ വീഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും ഇത് ​ഗുരുതരസാഹചര്യമാണെന്നു സൂചിപ്പിച്ച് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ പുതിയ ഹർജി സമർപ്പിക്കാൻ കോടതി നിർദേശം. ലിങ്കുകൾ നിർമ്മിച്ച് എല്ലാവരെയും കക്ഷിയാക്കാനും വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി അപേക്ഷ നൽകാനുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ അപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കാൻ മാറ്റി. തന്റെ ശബ്ദമടക്കം ക്ലോൺ ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിലാണ് മോഹൻലാൽ ഹർജി നൽകിയത്.ഡൽഹി ഹൈക്കോടതിയിലെ ജഡ്ജി ജ്യോതിസിംഗാണ് ഹര്‍ജി പരിഗണിച്ചത്. കേസിൽ മോഹൻലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 5 തരത്തിൽ തന്‍റെ വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിൽ നടക്കുന്നു എന്നാണ് പ്രധാനമായും മോഹൻലാൽ ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചത്. തന്‍റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളുണ്ടെന്നാണ് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഗുരുതര സാഹചര്യമാണ്. ഇത്തരത്തിൽ ശബ്ദമുപയോഗിച്ച് തട്ടിപ്പ് നടന്നാൽ നാളെ ആര് ഉത്തരവാദിയാകും? താന്‍ തന്നെ ഉത്തരവാദിയാകില്ലേ എന്നാണ് ലാൽ ചോദിക്കുന്നത്. ബോഡി ഷെയിമിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മെറ്റയിലും ഗൂഗിളിലും നിരവധി ലിങ്കുകള്‍ ഉണ്ടെന്ന കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇവ കോടതിയിൽ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *