March 30, 2026

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു

  • February 8, 2026
  • 0 min read

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ റഷ്യൻ വ്യാപാരികളിൽ നിന്ന് എണ്ണ വാങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിൽ ഇതിനകം ഷെഡ്യൂൾ ചെയ്തിട്ടുള്ള റഷ്യൻ എണ്ണ വിതരണങ്ങൾ മാത്രമേ ഉണ്ടാകൂവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നേരത്തെ തന്നെ ഇന്ത്യൻ എണ്ണ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങൽ കുറച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് നിരീക്ഷിക്കാൻ അമേരിക്കൻ വാണിജ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. റഷ്യയ്ക്ക് പകരം അമേരിക്കയിൽ നിന്നുള്ള ഊർജ ഉൽപ്പന്നങ്ങൾ ഇന്ത്യ കൂടുതൽ വാങ്ങുമെന്നും, വരുന്ന പതിറ്റാണ്ടുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുമെന്നും അറിയിപ്പുണ്ട് റഷ്യ–യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയ്‌ക്കെതിരെ അധിക നികുതി ചുമത്തുകയും ചെയ്തു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ നികുതി കുറയ്ക്കാൻ ധാരണയിലെത്തി ഇന്ത്യ വീണ്ടും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ആരംഭിച്ചാൽ പിന്‍വലിച്ച നികുതികൾ പുനഃസ്ഥാപിക്കുമെന്ന് അമേരിക്കൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *