March 30, 2026

കഞ്ചാവുമായി പിടിയിൽ

  • February 8, 2026
  • 1 min read

തിരൂർ: തിരൂർ നഗര മദ്ധ്യത്തിൽ എക്സൈസിൻ്റെ കഞ്ചാവ് വേട്ട.
ചില്ലറ വില്പനക്കാർക്ക് വിതരണത്തിനായി കൊണ്ടുവന്ന 1.390 കിലോഗ്രാം കഞ്ചാവുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികൾ തിരൂർ പയ്യനങ്ങാടിയിൽ വെച്ച് അറസ്റ്റിലായത്.
അഹൂദ് അലി (36) ഖാസി s/o യാക്കോബ്, ഗാബൂണി പോസ്റ്റ് അത്തറോബൻ സൗത്ത് 24 പാർഗാനസ് ജില്ല വെസ്റ്റ് ബംഗാൾ , പ്രസൻജിത് ദാസ് ( 30) s/o താരകദാസ്, ക്വത്വ പോസ്റ്റ്, ബാന്ദ്ര വില്ലേജ് ബാർദ്ധമാൻ ജില്ലാ വെസ്റ്റ് ബംഗാൾ എന്നിവരെയാണ് തിരൂർ എക്സൈസ് റേഞ്ചു ഇൻസ്‌പെക്ടർ കാർത്തികേയനും പാർട്ടിയും ചേർന്ന് പിടികൂടിയത്.ദിവസങ്ങൾക്ക് മുമ്പ് തിരൂരിലെ ഒരു ഇതര സംസ്ഥാന ലേബർ ക്യാമ്പിൽ നടത്തിയ പരിശോധനയിൽ മൂന്നര കിലോ കഞ്ചാവ് സൂക്ഷിച്ചതിന് ഒരാൾ പിടിയിലായിരുന്നുറെയിഡിൽ എക്സൈസ് ഇൻസ്പെക്ടർക്ക് പുറമേ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എംപി മുഹമ്മദലി ഓഫീസർ മാരായ ഷിജിത്ത് എം കെ മുഹമ്മദലി കെ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *