ശേഖർ അയ്യന്തോളിനെ (72) എടപ്പാളിലെ അദ്ദേഹത്തിന്റെ ആർട്ട് ഗാലറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

1954-ല്‍ തൃശ്ശൂരിലെ അയ്യന്തോളില്‍ ജനിച്ച അദ്ദേഹം ഗവ. ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. 1976-ല്‍ ഇവിടെ ആര്‍ട്ട് ഇന്‍സ്ട്രക്ടറായി ജോലിചെയ്തു. കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. ഇതിനിടയില്‍ റിയലിസ്റ്റിക്കും ആധുനികവുമായ നൂറുകണക്കിന് ചിത്രങ്ങള്‍ വരച്ചു. എടപ്പാളില്‍ ജെ.ഡി. ആര്‍ട്ട് ഗാലറി എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. ഈ ഗാലറിയില്‍ ‘അയ്യന്‍ 50’ എന്നപേരില്‍ തന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വയനാട്ടിലെ എടക്കല്‍ ഗുഹ സന്ദര്‍ശിച്ച് അവിടത്തെ പ്രാചീനചിത്രങ്ങളെ പുനരാവിഷ്‌കരിച്ചും ശ്രദ്ധേയനായി.
തൃശ്ശൂര്‍, എടത്തനാട്ടുകര, എറണാകുളം, കോഴിക്കോട്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. പാലക്കാട് കുമരനെല്ലൂരില്‍ ഇദ്ദേഹം കണ്‍വീനറായി പാരീസിലെ പ്രവാസി ചിത്രകാരന്‍ അക്കിത്തം നാരായണന്‍ അടക്കമുള്ളവരുമായി ചേര്‍ന്ന് നടത്തിയ വര്‍ണമേളം ചിത്രകലാക്യാമ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ന്യൂഡല്‍ഹിയിലെ ലളിതകലാ അക്കാദമിയില്‍ നടന്ന 46-ാമത് ദേശീയ പ്രദര്‍ശനം ഇദ്ദേഹത്തെ ദേശീയതലത്തില്‍ പ്രശസ്തനാക്കി. 1992-ല്‍ എം.എഫ്. ഹുസൈനുമായി ചേര്‍ന്ന് സാമുദായിക ഐക്യത്തിനായി ചിത്രരചന നടത്തി.
1978-ല്‍ 'അണക്കര' എന്ന ചിത്രത്തിന് കേരള ലളിതകലാ അക്കാദമിയുടെ ആദരസൂചക പരാമര്‍ശവും 1982-ല്‍ 'ഓമന' എന്ന ചിത്രത്തിന് കേരള ചിത്രകലാ പരിഷത്തിന്റെ കാഷ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1983-ല്‍ 'ഓമന' എന്ന ചിത്രത്തിന് കേരള ചിത്രകലാ പരിഷത്തിന്റെ കെ.സി.പി അവാര്‍ഡും ലഭിച്ചു. 1984-ല്‍ 'സുവര്‍ണക്ഷേത്രം' എന്ന ചിത്രത്തിന് കേരള ലളിതകലാ അക്കാദമിയുടെ ആദരസൂചക പരാമര്‍ശവും തേടിയെത്തി. 1989-ല്‍ 'കാള ഉത്സവം' എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. 2014-ല്‍ 'ദൃശ്യകലകള്‍'ക്ക് കേരള ലളിതകലാ അക്കാദമിയുടെ ആദരസൂചക പരാമര്‍ശം ലഭിച്ചു.


