March 30, 2026

നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു.

  • February 8, 2026
  • 1 min read

മോസ്‌കോ : റഷ്യൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം. നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു. ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ ഉഫയിലുള്ള സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് സംഭവം നടന്നത്. കൗമാരക്കാരൻ ആണ് ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം നടത്തിയത്. യൂണിവേഴ്സിറ്റിയുടെ ഡോർമിറ്ററിയിൽ കത്തിയുമായി കയറിയ ഒരു കൗമാരക്കാരൻ അവിടെ താമസിക്കുന്ന വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. പ്രതിക്ക് 15 വയസ്സ് മാത്രമാണ് പ്രായം ഉള്ളത്. ആക്രമണ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിനെ നേരെയും ഇയാൾ കത്തികൊണ്ട് ആക്രമണം നടത്തി. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയായ 15വയസ്സുകാരൻ നിയോ-നാസി ഗ്രൂപ്പിലെ അംഗമാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ ആക്രമണത്തിന് ശേഷം പ്രതിയായ 15 വയസ്സുകാരൻ ഇരകളുടെ രക്തം കൊണ്ട് ചുമരിൽ ഒരു നാസി സ്വസ്തിക വരച്ചതായി കണ്ടെത്തി. പ്രതി ഹോളോകോസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കിയതായും ദൃക്സാക്ഷികൾ പറയുന്നു.യൂണിവേഴ്സിറ്റിയുടെ ഡോർമിറ്ററിയിൽ കത്തിയുമായി കയറിയ ഒരു കൗമാരക്കാരൻ അവിടെ താമസിക്കുന്ന വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. പ്രതിക്ക് 15 വയസ്സ് മാത്രമാണ് പ്രായം ഉള്ളത്. ആക്രമണ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിനെ നേരെയും ഇയാൾ കത്തികൊണ്ട് ആക്രമണം നടത്തി. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയായ 15വയസ്സുകാരൻ നിയോ-നാസി ഗ്രൂപ്പിലെ അംഗമാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ ആക്രമണത്തിന് ശേഷം പ്രതിയായ 15 വയസ്സുകാരൻ ഇരകളുടെ രക്തം കൊണ്ട് ചുമരിൽ ഒരു നാസി സ്വസ്തിക വരച്ചതായി കണ്ടെത്തി. പ്രതി ഹോളോകോസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കിയതായും ദൃക്സാക്ഷികൾ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *