March 30, 2026

പഴവര്‍ഗ്ഗങ്ങള്‍ക്ക് പൊള്ളുന്ന വില; വിദേശ പഴങ്ങള്‍ ഡിമിന്റ്

  • February 8, 2026
  • 1 min read

പഴവര്‍ഗ്ഗങ്ങള്‍ക്ക് പൊള്ളുന്ന വില; വിദേശ പഴങ്ങള്‍ ഡിമിന്റ്

കടുത്ത വേനലിന് പിന്നാലെ പഴവിപണിയിലും വിലക്കയറ്റം രൂക്ഷമാകുന്നു. സീസണ്‍ അല്ലാത്തതും ചൂട് വര്‍ദ്ധിച്ചതും കാരണം ആപ്പിള്‍, അനാര്‍, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ക്കെല്ലാം വലിയ തോതിലാണ് വില ഉയര്‍ന്നത്. ഇതോടെ സാധാരണക്കാരന്റെ കീശ ചോരുന്ന അവസ്ഥയാണ് വിപണിയിലുള്ളത്.
നിലവില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില വര്‍ദ്ധിച്ചിരിക്കുന്നത് ആപ്പിളിനാണ്. ഇന്ത്യന്‍ ആപ്പിളുകളുടെ ലഭ്യത കുറഞ്ഞതോടെ ന്യൂസിലാന്‍ഡ്, ഇറ്റലി, യു.എസ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ ആപ്പിളുകളാണ് വിപണിയിലുള്ളത്. കിലോയ്ക്ക് 200 മുതല്‍ 280 രൂപ വരെയാണ് ഇതിന്റെ വില. നേരത്തെ 80 രൂപയ്ക്ക് ലഭിച്ചിരുന്ന ഇന്ത്യന്‍ ആപ്പിളുകളുടെ സ്ഥാനത്താണ് ഈ കൊള്ളവില.
ഉത്തരേന്ത്യയില്‍ വിവാഹ സീസണ്‍ ആയതിനാലും റംസാന്‍ ലക്ഷ്യമിട്ട് കര്‍ഷകര്‍ വിളവെടുപ്പ് വൈകിപ്പിക്കുന്നതിനാലും പൈനാപ്പിള്‍ വില 50-ല്‍ നിന്ന് 80-ലേക്ക് ഉയര്‍ന്നു. അനാറിന് 230 രൂപയും പേരയ്ക്കയ്ക്ക് 120 രൂപ വരെയുമാണ് നിലവിലെ വില.
വേനല്‍ കടുത്തതോടെ തണ്ണിമത്തന്‍ വിപണിയില്‍ സജീവമായിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ഇതിനും വില വര്‍ദ്ധിക്കുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും തണ്ണിമത്തന്‍ എത്തുന്നത്.
അതേസമയം, മുന്തിരി, ഓറഞ്ച്, വാഴപ്പഴം എന്നിവയുടെ വിലയില്‍ നിലവില്‍ വലിയ മാറ്റമില്ല. ചൂടിലേക്ക് കടന്നത്തോടെ പഴങ്ങള്‍ വേഗത്തില്‍ നശിച്ചുപോകുന്നത് വ്യാപാരികള്‍ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *