February 5, 2026

കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 48-ാമത് മണ്ണാർക്കാട് ടൗൺ ബ്രാഞ്ച് ഉദ്ഘാടനം വൻ ജന പങ്കാളിതത്തോടെ നടന്നു

  • February 1, 2026
  • 1 min read

മണ്ണാർക്കാട്: കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പുതിയ മണ്ണാർക്കാട് ടൗൺ ബ്രാഞ്ചിന്റെ ഉദ്ഘാടനം എം.എൽ.എ അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. കൈരളിയുടെ 48-ാമത്തെ ബ്രാഞ്ചാണ് മണ്ണാർക്കാട് ടൗൺ ബ്രാഞ്ച്. സൊസൈറ്റി ചെയർമാൻ ശ്രീ കെ.വി. അശോകൻ അധ്യക്ഷത വഹിച്ചു.

മണ്ണാർക്കാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സജ്ന കെ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നീതു ശങ്കർ, കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ. ജോസ് ജോസഫ്, യൂണിവേഴ്സൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പാൾ ഡോ. ടി.പി. ബഷീർ, റിട്ട. അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് ബിൽഡിംഗ് ഓണർ ശ്രീ വിജയൻ കെ.ആർ. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ചടങ്ങിന്റെ ഭാഗമായി കാർഷിക മേഖലയിലെ മികച്ച പ്രവർത്തനത്തിന് അവറാൻ ടി.പി., ഗോവിന്ദൻകുട്ടി കെ., വി.കെ. ജോണി കൊന്നക്കാട് എന്നിവരെ പ്രത്യേകമായി ആദരിച്ചു.സൊസൈറ്റി ഡയറക്ടർമാരായ ശ്രീ രജിത്ത്, ശ്രീ ജെസ്‌ലിൻ ജെയിംസ്, ശ്രീമതി നിഷ രാജു, ശ്രീ ദയാനന്ദ് പത്മാലയം എന്നിവർ ആശംസകൾ അറിയിച്ചു. CEO ശ്രീ പ്രദീപ് കുമാർ, CGM ശ്രീ ചാൾസ് മാത്യു, GM ശ്രീ ബിനോജ് പി.ജെ., DMO ശ്രീ ഷജിൽ നാഥ്, സോണൽ മാനേജർമാർ, റീജിയണൽ മാനേജർമാർ, മറ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ബ്രാഞ്ച് മാനേജർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *