ഐതിഹാസിക ബജറ്റ്’; ധനമന്ത്രിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

*ഐതിഹാസിക ബജറ്റ്’; ധനമന്ത്രിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി**ന്യൂഡൽഹി:* കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ‘ഐതിഹാസിക ബജറ്റ്’ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.വലിയ അവസരങ്ങൾ ബജറ്റ് തുറക്കുന്നു. ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നും നരേന്ദ്രമോദി പ്രതികരിച്ചു. ബജറ്റ് പുതിയ ഊർജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കൾക്ക് വലിയ അവസരങ്ങൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾക്ക് വലിയ തോതില്‍ ചെലവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
